News n Views

‘മനുഷ്യരെ ആള്‍നൂഴികളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രം’; ‘തൊട്ടുകൂടായ്മ’യിലും ആഞ്ഞടിച്ച് സുപ്രീം കോടതി 

THE CUE

മനുഷ്യരെ മാന്‍ഹോളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രമാണെന്ന് സുപ്രീം കോടതി. ആള്‍നൂഴികള്‍ വൃത്തിയാക്കാനിറങ്ങുന്ന തൊഴിലാളികള്‍ക്ക് എന്തുകൊണ്ട് മതിയായ മാസ്‌കുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉറപ്പുവരുത്തുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോടായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചാണ് മാന്‍ഹോളില്‍ ശുചീകരണ തൊഴിലാളികള്‍ കൊല്ലപ്പെടുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്താകെ എല്ലാമാസവും നാലഞ്ചുപേര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതെ തൊഴിലാളികളെ ഇത്തരം ജോലികള്‍ക്ക് ചുമതലപ്പെടുത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും രാജ്യത്ത് തൊട്ടുകൂടായ്മയ്ക്ക് അറുതിയായിട്ടില്ല. എല്ലാ മനുഷ്യരെയും തുല്യതയോടെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും തുല്യമായ സംവിധാനങ്ങള്‍ ലഭ്യമാകുന്നില്ല. തീര്‍ത്തും മനുഷ്യത്വ വിരുദ്ധമാണിതെന്നും എംആര്‍ ഷാ, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

എസ്‌സി, എസ്ടി ആക്ടില്‍ ഇളവ് വരുത്തിയത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ രൂക്ഷമായ പരാമര്‍ശങ്ങള്‍. ഭരണഘടന പ്രകാരം തൊട്ടുകൂടായ്മയ്ക്ക് അന്ത്യം കുറിച്ചിട്ടുണ്ടെങ്കിലും മറ്റ് ജാതിക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ പോലും മടിക്കുന്നവരുണ്ട്. ഈ ദുരവസ്ഥയ്ക്ക് അറുതിയുണ്ടായേ മതിയാകൂവെന്നും കോടതി പറഞ്ഞു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT