News n Views

പബ്ബുകളോട് തത്വത്തില്‍ എതിര്‍പ്പില്ല, എങ്ങനെ പ്രയോഗത്തില്‍ വരുത്താമെന്ന് പരിശോധിക്കുന്നുവെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ 

THE CUE

പബ്ബുകള്‍ അനുവദിക്കുന്നതിനോട് തത്വത്തില്‍ എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എങ്ങനെ പ്രയോഗത്തില്‍ വരുത്തണമെന്നതിന്റെ വിശദാംശങ്ങളിലേക്ക് പോയിട്ടില്ല. അതേക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പബ്ബുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നതില്‍ വലിയ പഠനത്തിന്റെ ആവശ്യമൊന്നുമില്ല. വിഷയത്തില്‍ ഇപ്പോള്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

SCROLL FOR NEXT