News n Views

‘കുട്ടികളുടെ മൊഴിയില്‍ വിരോധമുണ്ടാകാം’; സര്‍വജന സ്‌കൂളിലെ അദ്ധ്യാപകര്‍ക്കെതിരെ നടപടിവേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍

THE CUE

സുല്‍ത്താന്‍ ബത്തേരി സര്‍വ്വ ജന സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടികളോ ക്രിമിനല്‍ നടപടികളോ എടുക്കേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളുടെ മൊഴി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പാമ്പ് കടിച്ചതാണെന്ന് ഉറപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ല എന്ന് ഭൂരിഭാഗം ടീച്ചേഴ്‌സും മൊഴി നല്‍കി. ബോധപൂര്‍വ്വമായ വീഴ്ച്ചയല്ല അദ്ധ്യാപകരില്‍ നിന്നുണ്ടായത്. രക്ഷാകര്‍ത്താവ് വരും വരെ കാത്തിരുന്ന അദ്ധ്യാപകരുടെ നടപടി ശരിയല്ല. എങ്കിലും കുട്ടികളുടെ ഭാവിയെ കരുതി ഈ വീഴ്്ച്ചയില്‍ നടപടി എടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

അദ്ധ്യാപകര്‍ക്കെതിരായ കുട്ടികളുടെ മൊഴിയില്‍ മുന്‍വിരോധം കൂടി കാരണമായിരിക്കാം.
പി സുരേഷ്

14 വയസിന് താഴെയുള്ള കുട്ടികളെ റോഡ് ഉപരോധത്തില്‍ പങ്കെടുപ്പിച്ചത് അദ്ധ്യാപകര്‍ വീട്ടുകാരെ അറിയിച്ച ഒരു സംഭവം മുന്‍പുണ്ടായി. ഇതിനേത്തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളോട് വിരോധമുണ്ടെന്ന് അദ്ധ്യാപകര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു. ക്ലാസ് മുറി പരിശോധിക്കാതെ ഫിറ്റ്‌നസ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി വേണം. പരിശോധനാ റിപ്പോര്‍ട്ടില്‍ റിസല്‍റ്റ് പോസിറ്റീവ് ആയിരുന്നിട്ടും കുട്ടിയുടെ പിതാവ് ആവര്‍ത്തിച്ചിട്ടും ഡോക്ടര്‍ ആന്റിവെനം നല്‍കാതിരുന്നു. അതിന് ന്യായീകരണമില്ല. ഡോക്ടറുടെ നടപടി ഗുരുതരമായ കൃത്യവിലോപമാണ്. കുറ്റകരവും വൈദ്യ നൈതീകതയ്ക്ക് എതിരുമാണ്. ഡോക്ടര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT