News n Views

ഡിഎന്‍എ പരിശോധനാ ആവശ്യം ഇപ്പോള്‍ പരിഗണിക്കരുത്, യുവതിക്ക് വേറെ ബന്ധമുണ്ടെന്നും ബിനോയ് കോടിയേരി കോടതിയില്‍ 

THE CUE

ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാതിക്കാരിയുടെ ആവശ്യം മുന്‍കൂര്‍ ജാമ്യാപേക്ഷാ വേളയില്‍ പരിഗണിക്കരുതെന്ന് ബിനോയ് കോടിയേരി കോടതിയില്‍. യുവതിക്ക് വേറെയും ബന്ധങ്ങളുണ്ടെന്ന് ബിനോയിക്കുവേണ്ടി അഭിഭാഷകന്‍ മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയില്‍ ആരോപിച്ചു. ഇതിന് തെളിവെന്ന് ചൂണ്ടിക്കാട്ടി ചില ചിത്രങ്ങളും ഹാജരാക്കി. ലൈംഗിക പീഡനകേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെയാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചതും ഫോട്ടോകള്‍ കൈമാറിയതും.

കോടതി വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിവാഹം നടന്നതാണെന്ന് കാണിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്. ഇതിലെ ഒപ്പ് ബിനോയിയുടേതല്ല. തന്റെ കക്ഷിയുടെ പിതാവ് മുന്‍ മന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ബിനോയ് വിവാഹം മറച്ചുവെച്ചെന്നും ഇദ്ദേഹവും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. തന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതി ചൂണ്ടിക്കാട്ടി. ദുബായ് ഡാന്‍സ് ബാറില്‍ ജോലിനോക്കിയിരുന്ന ബിഹാര്‍ സ്വദേശിയാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഈ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13 നാണ് കേസെടുത്തത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT