News n Views

നിഷയല്ലെങ്കില്‍ പിന്നെ ജോസ് കെ മാണി; പാലായില്‍ കേരള കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ ഇങ്ങനെ 

THE CUE

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. വൈകാതെ കേരള കോണ്‍ഗ്രസില്‍ നിന്ന് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. കെ എം മാണിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ, ഇടഞ്ഞുനില്‍ക്കുന്ന പി ജെ ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്നാണ് അറിയുന്നത്. പാലാ മണ്ഡലത്തിന്റെ രൂപീകരണ ശേഷം കെ എം മാണിയല്ലാതെ മറ്റാരും ഇവിടെ നിന്ന് വിജയിച്ചിട്ടില്ല. അതിനാല്‍ പുത്രഭാര്യയായ നിഷയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

നിഷയല്ലെങ്കില്‍ പിന്നെ ജോസ് കെ മാണിക്കാണ് സാധ്യത. രാജ്യസഭയില്‍ നിന്ന് രാജിവെച്ച് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. പക്ഷേ ലോക്‌സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിക്കുകയും അവിടെ നിന്ന് വീണ്ടും രാജിവെച്ച് നിയസഭയിലേക്ക് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്യുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇവിടെ പരാജയപ്പെടുന്നത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും യുഡിഎഫിനും ചിന്തിക്കാനാവില്ല.

അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും ഐക്യത്തോടെ പ്രചരണരംഗത്തിറങ്ങണമെന്ന ധാരണ പാര്‍ട്ടിയിലുണ്ട്. കൂടാതെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യുഡിഎഫ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്. തമ്മിലടിച്ച് മണ്ഡലം നഷ്ടപ്പെടുത്തരുതെന്നാണ് യുഡിഎഫിന്റെ മുന്നറിയിപ്പ്. പൊതുവെ രാഷ്ടീയ കാലാവസ്ഥ മുന്നണിക്ക് അനുകൂലമാണെന്നും യുഡിഎഫ് വിലയിരുത്തുന്നു. മികച്ച ഭൂരിപക്ഷത്തില്‍ കോട്ടയത്തടക്കം 19 ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അത്രമേല്‍ ആത്മവിശ്വാസത്തിലാണ് മുന്നണി ക്യാംപ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യുഡിഎഫ് തിങ്കളാഴ്ച അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT