News n Views

ചുവന്ന തുണിയില്‍ പൊതിഞ്ഞ ബാഹിഖട്ട; ബ്രീഫ് കേസ് പതിവില്‍ നിന്ന് വഴി മാറി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 

THE CUE

ബഡ്ജറ്റ് ദിവസം ധനമന്ത്രി കയ്യിലേന്തുന്ന ബ്രീഫ് കേസിലേക്കാണ് കൗതുകത്തോടെ കണ്ണുകള്‍ നീളാറ്. ധനമന്ത്രിമാര്‍ ബഡ്ജറ്റ് പെട്ടി മാധ്യമ ക്യാമറകള്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുന്ന പതിവുമുണ്ട്. ബഡ്ജറ്റ് ദിനത്തിലെ പതിവ് ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പദ്ധതികള്‍ ഉള്ളടങ്ങിയ പെട്ടി അതീവ പ്രാധാന്യത്തോടെയാണ്‌ അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ ഈ തുടര്‍ച്ചയില്‍ നിന്ന് വഴിമാറി നടക്കുകയാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ദേശീയ ചിഹ്നമായ അശോക ചക്രം ആലേഖനം ചെയ്ത ചുവന്ന തുണിയില്‍ പൊതിഞ്ഞ ബഡ്ജറ്റ് രേഖയുമായാണ്‌ നിര്‍മ്മല ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങിയത്. ക്യാമറാ കണ്ണുകള്‍ ഈ ചുവന്ന പൊതിയിലേക്ക് നീളുകയും ചെയ്തു. ബ്രീഫ് കേസിന് പകരം ബാഹി ഖട്ടയാണതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ വിശദീകരിച്ചു. ഇടപാടുകള്‍ രേഖപ്പെടുത്താന്‍ കച്ചവടക്കാര്‍ ഉപയോഗിച്ചുവരുന്ന ലെഡ്ജറാണ് ബാഹി ഖട്ട എന്നറിയപ്പെടുന്നത്.

സുപ്രധാന ചടങ്ങില്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മംഗളകരമല്ലെന്ന പക്ഷക്കാരിയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതുകൊണ്ടാണ് ലെതര്‍ ബാഗ് ഒഴിവാക്കി ബാഹി ഖട്ട ചുവന്ന തുണിയില്‍ പൊതിഞ്ഞത്. ബ്രീഫ് കേസ് നമ്മുടെ പടിഞ്ഞാറന്‍ അടിമത്വം പ്രതിഫലിപ്പിക്കുന്നതുമാണ്.
കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് 

കന്നി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കുവേണ്ടി ബാഹി ഖട്ടയുമായി നിര്‍മ്മല പോസ് ചെയ്തു. ഇന്ദിരാഗാന്ധിയാണ് ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി. 1970 ല്‍ പ്രധാനമന്ത്രിയായിരിക്കെ ധനവകുപ്പിന്റെ ചുമതല വഹിക്കവെയായിരുന്നു ഇത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT