News n Views

മുഖ്യമന്ത്രി പദം,50:50 ഫോര്‍മുലയില്‍ രേഖാമൂലം ഉറപ്പും വേണം; ബിജെപിയെ കുരുക്കിലാക്കി നിലപാട് കടുപ്പിച്ച് ശിവസേന 

THE CUE

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന തര്‍ക്കം മുറുകുന്നു. മുഖ്യമന്ത്രി പദം ഇരുപാര്‍ട്ടികളും പങ്കിടണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ശിവസേന. ഭരണത്തില്‍ 50 : 50 ഫോര്‍മുല വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ് പാര്‍ട്ടി. ഇക്കാര്യത്തില്‍ ബിജെപിയില്‍ നിന്ന് രേഖാമൂലം ഉറപ്പും വേണമെന്നാണ് നിലപാട്. ആദിത്യ താക്കറേയെയാണ് ശിവസേന മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ശിവസേന തലവന്‍ ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഉദ്ധവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ബിജെപി ഇതിന് വഴങ്ങിയിട്ടില്ല. തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് ശിവസേനയെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിട്ടുണ്ട്. 288 അംഗ സഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ശിവസേനയ്ക്ക് 56 അംഗങ്ങളും. കേവല ഭൂരിപക്ഷത്തിന് 144 അംഗങ്ങളുടെ പിന്‍തുണയുമാണ് വേണ്ടത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റത്. ഇതോടെ ശിവസേന സമ്മര്‍ദ്ദശക്തിയായി. 122 സീറ്റുണ്ടായിരുന്ന ബിജെപി 105 ലക്ക് ഇടിയുകയായിരുന്നു. 63 സീറ്റുകളില്‍ നിന്ന് ശിവസേന 56 സീറ്റിലേക്കുമെത്തി.

അതേസമയം എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഇടത്തും വിജയിച്ചു. കഴിഞ്ഞ തവണ എന്‍സിപിക്ക് 41 ഉം കോണ്‍ഗ്രസിന് 42 ഉം എംഎല്‍എമാരായിരുന്നു. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരും വിജയിച്ചിട്ടുണ്ട്. ശിവസേന പിന്‍തുണ തേടിയാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് സാധ്യമായതെല്ലാം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും വ്യക്തമാക്കിയിട്ടുണ്ട് എന്നാല്‍ ശിവസേനയെ പിന്‍തുണയ്ക്കില്ലെന്നാണ് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ നിലപാട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT