News n Views

വീണ്ടും കൊടും ക്രൂരത; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; അതിക്രമം പരാതി പിന്‍വലിക്കാത്തതിന് 

THE CUE

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന് പ്രതികള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. സാരമായി പൊളളലേറ്റ മു്പ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിലെ പ്രതികളായ നാല് പേര്‍ ചേര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ആരിഫ്, ഷാനവാസ്, ഷരീഫ്, ആബിദ് എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതി കോടതിയില്‍ നല്‍കിയ പരാതി. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകളില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാല് പ്രതികളും വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ആസിഡ് ആക്രമണം നടത്തിയതിന് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT