News n Views

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി 

THE CUE

പോള്‍ മുത്തൂറ്റ് വധക്കേസില്‍ 8 പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. ഇയാള്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റം കോടതി നീക്കുകയായിരുന്നു. മറ്റ് വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാം.

ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2009 ഓഗസ്റ്റ് 21 ന് അര്‍ധരാത്രി കാറില്‍ സഞ്ചരിക്കവെ ആലപ്പുഴ, ചങ്ങനാശ്ശേരി റോഡിലെ പൊങ്ങ ജംഗ്ഷനില്‍വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ പ്രതികള്‍ വഴിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പോളുമായി തര്‍ക്കമുണ്ടാവുകയും ഇതേതുടര്‍ന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. അക്രമിസംഘം ആലപ്പുഴയിലേക്ക് ഒരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോവുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

പൊലീസ് അന്വേഷണം വിവാദമായതിന് പിന്നാലെ 2010 ജനുവരിയില്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. പോളിനൊപ്പം കാറില്‍ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നു. ഇവരെ കേസിലെ മാപ്പുസാക്ഷികളാക്കി. 2015 സെപ്റ്റംബറിലാണ് കേസിലെ ഒന്‍പത് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും ശിക്ഷയും വിധിച്ചത്. മറ്റ് നാല് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമായിരുന്നു. പോള്‍ വധത്തിന് പുറമെ ആലപ്പുഴ ക്വട്ടേഷന്‍ ക്വട്ടേഷന്‍ കേസില്‍ 9 പേര്‍ അടക്കം 17 പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും സിബിഐ കോടതി വിധിച്ചിരുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT