News n Views

‘മുത്തൂറ്റ് തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ട്’; മധ്യസ്ഥ ചര്‍ച്ചകളോട് മാനേജ്‌മെന്റ് സഹകരിക്കണമെന്നും ഹൈക്കോടതി 

THE CUE

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്ക് സമരത്തിന് അവകാശമുണ്ടെന്നും നിയമാനുസൃതം തുടരാമെന്നും ഹൈക്കോടതി. മധ്യസ്ഥ ചര്‍ച്ചകളോട് മാനേജ്‌മെന്റ് സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി. സര്‍ക്കാര്‍ വിളിച്ച മധ്യസ്ഥ ചര്‍ച്ച യിലടക്കം നിഷേധ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് കോടതി നിലപാട് കര്‍ശനമാക്കിയത്. അതേസമയം ബ്രാഞ്ചുകളില്‍ ജോലിക്കെത്തുന്നവരെ തടയാന്‍ പാടില്ല. ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിഷയത്തില്‍ തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല. മാനേജ്‌മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്ന്‌ തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ശ്രമം തുടരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുത്തൂറ്റ മധ്യസ്ഥ ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്തൂറ്റിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശമ്പളാനുകൂല്യങ്ങളില്‍ വര്‍ധനയും തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തലും ആവശ്യപ്പെട്ട് സിഐടിയു യൂണിയന്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍ 10 ശാഖകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുള്ളതിനാല്‍ നിയമാനുസൃതം അത് തുടരാം. എന്നാല്‍ ജോലി ചെയ്യാന്‍ തയ്യാറായി എത്തുന്നവരെ തടയരുത്. ജാലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണം. അടിയന്തരമായി സമരം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളുമായി മാനേജ്‌മെന്റ് സഹകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT