News n Views

‘ആ തിട്ടൂരം ഇവിടെ വിലപ്പോകില്ല’; ഗവര്‍ണര്‍ക്ക് മുസ്ലിംലീഗിന്റെ മറുപടി

THE CUE

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലെന്ന് മുസ്ലിംലീഗ്. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരും അതിനൊപ്പമാണ്. അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

കേന്ദ്രം പാസ്സാക്കുന്ന നിയമങ്ങളെല്ലാം അപ്പടി അനുസരിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം കേരളത്തില്‍ വിലപ്പോകില്ല. ഏകാധിപത്യ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരങ്ങളില്‍ സജീവമായ കേരളത്തിലെ ജനങ്ങള്‍ ഗവര്‍ണറുടെ വാദങ്ങളെ അംഗീകരിക്കില്ല.
കെ.പി.എ മജീദ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന ഗവര്‍ണറുടെ പ്രസ്താവനയെ മുസ്ലിംലീഗ് ചുച്ഛിച്ച് തള്ളുന്നുവെന്നും മജീദ് പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ ഗവര്‍ണറുടെ ഔദാര്യത്തിന്റെ ആവശ്യമില്ല. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യങ്ങളെ നിഷേധിക്കുന്നതാണ്. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. അതിനെ മുസ്ലിം ലീഗ് നിയമപരമായും രാഷ്ട്രീയമായും എതിര്‍ക്കുമെന്നും മജീദ് വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളെ നയിക്കാന്‍ ഇവിടെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ, മത നേതാക്കളുണ്ടെന്നും സംഘ്പരിവാറിന്റെ ഇഷ്ടപുത്രന്മാരുടെ അഭിപ്രായം മുഖവിലക്കെടുക്കില്ല.
മജീദ്

ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും കോടതി സംരക്ഷകരായുണ്ട്. പൗരത്വനിയമത്തേക്കുറിച്ച് ആശങ്ക വേണ്ട. പൗരത്വനിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT