News n Views

ഒരു രാജ്യം ഒരു ഭാഷയ്ക്ക് പിന്നാലെ ഒറ്റപ്പാര്‍ട്ടി ഭരണ വാദവുമായി അമിത്ഷാ; ‘കൂട്ടുകക്ഷി ജനാധിപത്യം പരാജയം’ 

THE CUE

ഒരു രാജ്യം ഒരു ഭാഷാ നിലപാടിന് പിന്നാലെ ഒരു രാജ്യം ഒരു പാര്‍ട്ടി വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യത്ത് കൂട്ടുകക്ഷി ജനാധിപത്യം പരാജയമാണെന്നാണ്‌, 2014 ലും 2019 ലും ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. 30 വര്‍ഷത്തോളം നീണ്ട കൂട്ടുകക്ഷി ഭരണത്തിന് 2014 ല്‍ അന്ത്യമായത് തിരിച്ചറിയേണ്ടതുണ്ട്. 2014 ല്‍ ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തുകയും രാജ്യത്ത് വികസനം ആരംഭിക്കുകയും ചെയ്തു. കൂട്ടുകക്ഷി ഭരണം പരാജയമാണെതിന്റെ തെളിവാണിതെന്നും അമിത് ഷാ അവകാശപ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തിലായിരുന്നു ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന പ്രസ്താവന.

‘അന്ന് ഏറെ ആലോചനകള്‍ക്കൊടുവിലാണ് ബഹുകക്ഷി ജനാധിപത്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ജനങ്ങളുടെ ക്ഷേമമായിരുന്നു ലക്ഷ്യം. എന്നാല്‍ എല്ലാവര്‍ക്കും അവരുടെ അവകാശങ്ങളും അവസരങ്ങളും അതിലൂടെ ലഭിക്കേണ്ടിയിരുന്നുവെന്നും അമിത്ഷാ പറഞ്ഞു. അതായത് ഭരണഘടനയില്‍ വിഭാവനം ചെയ്ത ബഹുകക്ഷി ജനാധിപത്യം ഫലം കണ്ടില്ലെന്ന് സ്ഥാപിക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. കൂട്ടുകക്ഷി ജനാധിപത്യ സംവിധാനം പരാജയപ്പെടുകയല്ലേയെന്ന ചോദ്യം രാജ്യത്തെ പൗരന്‍മാരുടെ മനസ്സില്‍ ഉയരുകയാണ്. 2013 ല്‍ കടുത്ത നിരാശയിലായിരുന്നു ജനങ്ങള്‍. എല്ലാ ദിവസവും അഴിമതിയും സൈനികരുടെ തലയറുക്കപ്പെടലും വാര്‍ത്തയായിക്കൊണ്ടിരുന്നു. അണ്ണാ ഹസാരെയുടെയും ബാബ രാംദേവിന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളുണ്ടായി. താനാണ് പ്രധാനമന്ത്രിയെന്നാണ് അന്ന് ഓരോ മന്ത്രിമാരും ചിന്തിച്ചതും പ്രവര്‍ത്തിച്ചതുമെന്നും ഷാ കുറ്റപ്പെടുത്തി.

ആദ്യ മോദി സര്‍ക്കാര്‍ 50 പ്രധാന തീരുമാനങ്ങള്‍ എടുത്തു. ഇക്കുറി അതിലേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രാരംഭ ഘട്ടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ തുടര്‍ന്ന് അത് പരിഹരിക്കപ്പെടും. ആദ്യഘട്ടങ്ങളിലെ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അതിന്റെ ഗുണഫലം അനുഭവിക്കാന്‍ അവസരമുണ്ടാകുമെന്നും അമിത്ഷാ പറഞ്ഞുവെച്ചു. രാജ്യത്ത് എല്ലാവരും സംസാരിക്കുന്ന ഭാഷയാക്കി ഹിന്ദിയെ മാറ്റണമെന്ന അമിത് ഷായുടെ വാദം വന്‍ വിവാദമായിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT