News n Views

‘യെദ്യൂരപ്പയും യോഗിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍’; മുല്ലപ്പള്ളി രാമചന്ദ്രന്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സമരം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.സിപിഎം നിലപാട് തിരുത്തിയാല്‍ ഒരുമിച്ച് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് മാറ്റണമെങ്കില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കാം. കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്തുള്ളപ്പോള്‍ സിപിഎം എവിടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

എന്നും മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച നേതാവാണ് പിണറായി വിജയന്‍. മോദിയെ സന്തോഷിപ്പിക്കാനാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

യോജിച്ച സമരത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യോജിച്ച സമരത്തിന് മുന്‍കൈയെടുത്തത്. മുല്ലപ്പള്ളിക്കെതിരെ കഴിഞ്ഞ ദിവസം വിഡി സതീശന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.നാടിനു വേണ്ടി ഇനിയും പിണറായിയുമായി ഒന്നിച്ചിരിക്കും. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഒന്നിക്കാമെങ്കില്‍ കേരളത്തിലും അതാകാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT