News n Views

സുരേന്ദ്രന് വേണ്ടി മുരളീധര വിഭാഗം; എംടി രമേശിനായി കൃഷ്ണദാസ് പക്ഷം ; ചരടുവലിക്കില്ലെന്ന് കുമ്മനം 

THE CUE

ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്കായി ചരടുവലിച്ച് പാര്‍ട്ടിയിലെ മുരളീധര വിഭാഗവും കൃഷ്ണദാസ് പക്ഷവും. കെ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ താല്‍പ്പര്യം. കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ ഇതിനായി ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതായാണ് വിവരം. സുരേന്ദ്രന് ആര്‍എസ്എസ് പിന്‍തുണ കൂടി ഉറപ്പാക്കാന്‍ മുരളീധര പക്ഷം നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. എംടി രമേശിന് വേണ്ടിയാണ് കൃഷ്ണദാസ് പക്ഷം രംഗത്തുള്ളത്. എംടി രമേശ് അദ്ധ്യക്ഷ പദവിയില്‍ എത്തുന്നതിനോട് ആര്‍എസ്എസിന് താല്‍പ്പര്യമുണ്ട്.

അതേസമയം കുമ്മനത്തെ തന്നെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാല്‍ താന്‍ ചരടുവലിയൊന്നും നടത്തുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ താന്‍ നിസ്സംഗനാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി നിയോഗിച്ചാല്‍ ചുമതല സ്വീകരിക്കുമെന്ന് കുമ്മനത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ആര്‍എസ്എസിന് ഏറ്റവും താല്‍പ്പര്യം കുമ്മനം പ്രസിഡന്റാകുന്നതിലാണ്. എന്നാല്‍ കുമ്മനമല്ലെങ്കില്‍ ആരെ ആര്‍എസ്എസ് പിന്‍തുണയ്ക്കുമെന്നതിലാണ് അവ്യക്തത നിലനില്‍ക്കുന്നത്.

ഗ്രൂപ്പ് പോര് ശക്തമായാല്‍ കുമ്മനത്തിന്റെ പേരിന് പ്രാമുഖ്യം കൂടും. യുവാക്കള്‍ കടന്നുവരട്ടെയെന്നാണ് പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. കെ സുരേന്ദ്രനാണ് അദ്ദേഹത്തിന്റെ പിന്‍തുണയെന്നാണ് സൂചന. അതേസമയം പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ഉചിതമായ നേതൃനിരയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെയാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ ഒഴിവുവന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT