News n Views

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലേക്ക് മോട്ടോയില്‍ നിന്നും പുതിയ അതിഥി; ഇ6 വില്‍പ്പന തുടങ്ങി 

THE CUE

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള മൊബിലിറ്റി തങ്ങളുടെ മോട്ടോ ഇ സീരീസിലെ പുതിയ മോഡല്‍ അവതരിപ്പിച്ചു. മോട്ടോ ഇ 6 എന്ന് പേരിലുള്ള മോഡല്‍ ഒരു ബഡ്ജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണാണ്. ഈ രംഗത്തെ മത്സരത്തെ വകവെയ്ക്കാതെയാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം. എന്തെന്നാല്‍ നിലവിലെ ട്രെന്‍ഡ് ആയ ഡിസ്‌പ്ലേ നോച്ച്, ഹോള്‍ പഞ്ച്, ഓള്‍ സ്‌ക്രീന്‍ ഡിസൈന്‍ എന്നിവയൊന്നും മോട്ടോ ഇ 6 ഇല്‍ കാണാന്‍ കഴിയില്ല. രണ്ടുവര്‍ഷം മുന്നേയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെയായിരുന്നുവോ അതുപോലെയാണ് മോട്ടോ ഇ 6 ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അരികുകളില്‍ അത്യാവശ്യം വീതിയിലുള്ള ബേസല്‍സുണ്ട്. പഴയ മോട്ടോ മോഡലുകളോട് ഇ6 നു നല്ല സാമ്യവുമുണ്ട്. 11000 രൂപയ്ക്കടുത്താണ് മോട്ടോ ഈ 6 ന്റെ വില. നേവി ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിങ്ങനെ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. വെരിസോണ്‍ എന്ന ഓണ്‍ലൈന്‍ ഷോപ് വഴി അമേരിക്കയില്‍ ഫോണ്‍ വില്‍പ്പന ആരംഭിച്ചെന്നാണ് മോട്ടോറോള നല്‍കുന്ന വിവരം. അമേരിക്കയ്ക്ക് പുറത്ത് എവിടെയൊക്കെ ഫോണ്‍ ലഭ്യമാകും എന്ന് പുറത്തുവിട്ടിട്ടില്ല. മോട്ടോ ഇ 6 എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ മോഡല്‍ ആയ മോട്ടോ ഇ 5 ന്റെ അപ്‌ഗ്രേഡ് വേര്‍ഷന്‍ ആവും എന്ന് തോന്നിയേക്കാം.

എന്നാല്‍ വലിയരീതിയിലുള്ള മാറ്റങ്ങള്‍ രണ്ടു മോഡലുകളും തമ്മിലില്ല. എന്നാലും മോട്ടോ ഇ 5 ഇല്‍ ഉണ്ടായിരുന്ന ചില ഓപ്ഷനുകള്‍ ഇ 6 ഇല്‍ ഇല്ല.. ആന്‍ഡ്രോയിഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് എച് ഡി പ്ലസ് ഡിസ്പ്ലേയും ഫോണിനുണ്ട്. നിലവില്‍ സിംഗിള്‍ സിം ആയിട്ടാണ് ഫോണ്‍ പുറത്തുവന്നിരിക്കുന്നത്. പക്ഷെ ഏഷ്യയില്‍ റിലീസ് ചെയ്യുന്ന മോഡലില്‍ ഡ്യുവല്‍ സിം ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ട കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 2 ജിബി റാമിന്റെ കൂടെ അഡ്രെനോ 505 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. 3000 മില്ലി ആംപ് ഹവര്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. ഇന്‍ബില്‍റ്റ് ആയി 16 ജിബി സ്റ്റോറേജ് ഉണ്ട് ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി ആയി വര്‍ധിപ്പിക്കാന്‍ സാധിക്കും. 13 മെഗാപിക്‌സല്‍ സിംഗിള്‍ ഷൂട്ടറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് ടെക്‌നോളജിയിലാണ് ക്യാമറ. കൂടാതെ 5 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉണ്ട്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT