News n Views

മോട്ടോര്‍വാഹന പിഴത്തുക കുറച്ചു; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴ 500

THE CUE

സംസ്ഥാനത്ത് മോട്ടോര്‍വാഹന പിഴത്തുക കുറച്ചുകൊണ്ടുള്ള ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ആയിരമായിരുന്ന പിഴത്തുക 500ആക്കി കുറച്ചു. അമിത വേഗത്തിന് ഒറ്റത്തവണ 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും ഈടാക്കും.

മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് പിഴയില്‍ മാറ്റമില്ല. പതിനായിരം രൂപ തന്നെ ചുമത്തും. 18 വയസ്സില്‍ താഴെയുള്ളവര്‍ വാഹനമോടിച്ചാലുള്ള പിഴയിലും മാറ്റമില്ല. അമിതഭാരം കയറ്റുന്ന വാഹനത്തിനുള്ള പുഴ 20000 രൂപയില്‍ നിന്ന് 10000 രൂപയാക്കി കുറച്ചു. ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നതിനും പിഴയില്‍ മാറ്റമില്ല.

സംസ്ഥാന സര്‍ക്കാറിന് കുറയ്ക്കാന്‍ കഴിയുന്ന നിയമലംങനങ്ങളിലാണ് തീരുമാനം. ഗതാഗത സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിഴത്തുക പത്തിരട്ടിയോളം കൂട്ടിയതില്‍ സംസ്ഥാനവും വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായപ്പോഴാണ് വാഹന പരിശോധന നിര്‍ത്തിവെച്ചത്. തുടര്‍ന്ന് പിഴ തുക കുറയ്ക്കുന്നതിനുള്ള സംസ്ഥാനൃനത്തിനുള്ള അധികാരം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT