News n Views

‘പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല’; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ

THE CUE

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരകളായി മരിച്ച സംഭവം പോലീസ് വീണ്ടും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അമ്മ. പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടതിനെതിരെ പോലീസ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ. വെറുതെ വിട്ടതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കുന്നുണ്ട്.

അപ്പീല്‍ നല്‍കുന്നതിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ലെന്നാണ് പോലീസിന്റെ വാദം. തെളിവുകളുടെ അഭാവം തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് അട്ടപ്പള്ളത്തെ പതിമൂന്നും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT