News n Views

എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു; മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ 

THE CUE

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാന്‍ മോദി സര്‍ക്കാരിന്റെ ഊര്‍ജിത നീക്കം. മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഉടന്‍ താല്‍പ്പര്യപത്രം ക്ഷണിക്കും. പൂര്‍ണ ഓഹരി വില്‍പ്പനയ്ക്ക് തീരുമാനമെടുത്തതായും ഇതിന്‍മേല്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ധന മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ താല്‍പ്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. ഇത് ഈ മാസം തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

ഓഹരി വില്‍പ്പനയിലൂടെ ഈ സാമ്പത്തിക വര്‍ഷം 1.05 ട്രില്യണ്‍ രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോര്‍പ്പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ നേരിട്ട 1.45 ട്രില്യണ്‍ രൂപയുടെ നഷ്ടം മറികടക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട് ഓഹരിവിറ്റഴിക്കലിന് നീക്കം നടത്തുന്നത്. നേരത്തെ 24 ശതമാനം ഓഹരികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി ബാക്കി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പരാജയമായെന്നും ഭാഗിക പങ്കാളിത്തത്തിന് നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

എയര്‍ ഇന്ത്യ 2015 ല്‍ 2072 കോടിയുടെ നഷ്ടമുണ്ടാക്കിയിരുന്നെങ്കിലും 2016 ലും 2017 ലും നേട്ടത്തിലേക്ക് വന്നിരുന്നു. എന്നാല്‍ 2018 ല്‍ 1658 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 2018 മാര്‍ച്ചില്‍ 55,000 കോടിയായിരുന്ന നഷ്ടം 2019 മാര്‍ച്ചായപ്പോള്‍ 58351.93 കോടിയായി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പൂര്‍ണമായി സ്വകാര്യ മേഖലയ്ക്ക് വിട്ട് നല്‍കുക മാത്രമാണ് പോംവഴിയായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 128 വിമാനങ്ങളാണ് എയര്‍ഇന്ത്യയുടെ പക്കലുള്ളത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം സാധ്യമാണ്. പക്ഷേ ഒരു പ്രാദേശിക വിമാന കമ്പനിയില്‍ 49 ശതമാനത്തിലേറെ ഓഹരികള്‍ നേടാന്‍ അനുവാദമില്ല.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോക്കായി വിവരാവകാശ പോരാട്ടം; സംഭവിച്ചതെന്ത്?

നബിദിന അവധിയിലെത്തിയ തിരുവോണം ആഘോഷമാക്കാന്‍ യുഎഇ പ്രവാസികള്‍

ഓണം തുടങ്ങിയിട്ടേയുള്ളൂ... ഗൾഫ് രാജ്യങ്ങളിലും ആഘോഷമാകാൻ 'മേനെ പ്യാർ കിയാ'

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിൽ; ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിലേക്ക്

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

SCROLL FOR NEXT