News n Views

ജിഎസ്ടി നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ കേന്ദ്രം ; രൂക്ഷമായ മാന്ദ്യത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനത്തിന് അടുത്ത ഇരുട്ടടി 

THE CUE

വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ചരക്ക് സേവന നികുതി കുത്തനെ വര്‍ധിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍. 5 ശതമാനം നികുതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിരക്ക് 10 ലേക്ക് ഉയര്‍ത്താനാണ് നീക്കം. 12 ശതമാനമുള്ളത് 18 ശതമാനവുമാക്കും. ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരത്തിനാണ് കേന്ദ്രനീക്കമെന്ന് അറിയുന്നു. ഇത്തരത്തില്‍ ഒരു ലക്ഷം കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നികുതി വര്‍ധന ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കൗണ്‍സില്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്കുമേല്‍ അധിക ഭാരമേല്‍പ്പിക്കും.

ഉല്‍പ്പന്നങ്ങളും സേവനങ്ങളുമടക്കം 243 കാര്യങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. ജിഎസ്ടി പരിധിയില്‍ വരാത്ത പല ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്താനും പദ്ധതിയുമുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയും കടന്നുപോകുമ്പോള്‍ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നത് ജനത്തിന് ഇരുട്ടടിയാകും. ഈ മാസം 18 നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം. കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷയായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങളായുള്ളത്. 5 ശതമാനമെന്നത് ഒരു പക്ഷേ 6 ശതമാനമായി ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും മൂന്ന് ശതമാനം വീതം നികുതിവരുമാനം പങ്കിടുന്ന തരത്തിലാണ് ഈ ശുപാര്‍ശ.

പ്രതിമാസം ജിഎസ്ടിയലൂടെ 1.18 ലക്ഷം കോടി സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിക്കുന്നത്ര ലഭ്യമാകുന്നില്ലെന്നാണ് വിലയിരുത്തല്‍. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒക്ടോബറില്‍ കേന്ദ്രം ഒരു സമിതിക്ക് രൂപം നല്‍കുകയായിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ജിഎസ്ടി കമ്മീഷണര്‍മാരും ജിഎസ്ടി കൗണ്‍സില്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടും അടങ്ങുന്നതാണ് കമ്മിറ്റി. ഈ സമിതിയാണ് കൗണ്‍സിലിന് മുന്നില്‍ നികുതി പരിഷ്‌കാര ശുപാര്‍ശകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT