News n Views

പേരുമാറ്റല്‍ തുടര്‍ന്ന് കേന്ദ്രം ; റേഡിയോ കശ്മീരിന് പിന്നാലെ ഷെയ്ഖ് അബ്ദുള്ള സ്‌റ്റേഡിയത്തിന്റെ പുനര്‍നാമകരണത്തിന് നീക്കം

THE CUE

മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുടെ പേരിലുള്ള ശ്രീനഗറിലെ ഷേര്‍ ഇ കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയം സര്‍ദാര്‍ പട്ടേലിന്റെ പേരിലേക്ക് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്രനീക്കം. സര്‍ദാര്‍ പട്ടേലിന്റെ ചരമ വാര്‍ഷികമായ ഡിസംബര്‍ 15 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്ന സോന്‍വാറിലെ ക്രിക്കറ്റ് സ്റ്റേഡിയമാണ് പുനര്‍ നാമകരണം ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയുമായ സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ പ്രസ്താവിച്ചിരുന്നു.

’ കാശ്മീര്‍ എന്റെ അധികാര പരിധിയിലായിരുന്നുവെങ്കില്‍ റദ്ദാക്കല്‍ പ്രമേയം ഞാന്‍ നേരത്തേ സാക്ഷാത്കരിക്കുമായിരുന്നുവെന്ന് സര്‍ദാര്‍ പട്ടേല്‍ പ്രസ്താവിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു’. 

ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്ന ഒക്ടോബര്‍ 31ന് നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ കുറിപ്പ് ഇപ്രകാരമായിരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്ക് ഭാഗത്തെ പല റോഡുകളും തെരുവുകളും ഇന്ത്യയുടെ പ്രമുഖ നേതാക്കളുടെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശസ്തമായ 'റേഡിയോ കശ്മീര്‍' ഈയിടെ പ്രസാര്‍ ഭാരതിയുടെ അനുമതിയോടെ 'ഓള്‍ ഇന്ത്യ റേഡിയോ' എന്നാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ തുരങ്കപാതയായ ചെനാനി-നഷ്‌റി തുരങ്കം ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരിലേക്ക് നാമകരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ അറിയിച്ചിരുന്നു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT