News n Views

‘ഇപ്പോഴത്തെ കാറൊക്കെ തട്ടിപ്പല്ലേ’; വിവാദത്തിന് പിന്നാലെ ടയര്‍ കട ഉദ്ഘാടനം ചെയ്ത് മന്ത്രി എം എം മണി 

THE CUE

വൈദ്യുത മന്ത്രി എംഎം മണിയുടെ ഔദ്യോഗിക വാഹനമായ ഏഴാം നമ്പര്‍ ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ 34 തവണ മാറ്റിയത് വിവാദമായിരുന്നു. വിവരാവകാശ രേഖ പുറത്തുവന്നതോടെയാണ് ധൂര്‍ത്ത് ആരോപണമുയര്‍ന്നത്. ഇതോടെ വിഷയത്തില്‍ എംഎം മണിക്കെതിരെ വ്യാപക വിമര്‍ശനവും ട്രോളുകളുമുണ്ടായി. ഇത്രയുമേറെ തവണ ടയര്‍ മാറ്റാനിടയായതിന്റെ കാരണം അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുകയും ചെയ്തു. ഹൈറേഞ്ചിലെ കൊടുംവളവുകളിലൂടെയും പുളവുകളിലൂടെയുമാണ് വാഹനമോടിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വിവാദത്തിന് പിന്നാലെ അദ്ദേഹം ഒരു ടയര്‍ കട ഉദ്ഘാടനം ചെയ്തത് കൗതുകമുണര്‍ത്തുന്നതായി.

ചടങ്ങില്‍ വെച്ച് ടയര്‍ വിവാദത്തിലെ തന്റെ നിലപാട് ഒരിക്കല്‍ കൂടി എം എം മണി വിശദീകരിക്കുകയും ചെയ്തു. ഇടുക്കി നെടുങ്കണ്ടത്താണ് അദ്ദേഹം ടയര്‍ കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. മുന്‍പ് താന്‍ ഒരു ഇന്നോവ ഉപയോഗിച്ചിരുന്നു. അഞ്ച് ലക്ഷം കിലോമീറ്റര്‍ ഓടിയ ശേഷമാണ് അത് കെകെ ജയചന്ദ്രന് കൈമാറിയത്. അദ്ദേഹവും അത് കുറേ ഓടിച്ചു. അത് പുത്തന്‍പോലെയാണ് ഇരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ കാറെല്ലാം തട്ടിപ്പാണ്. മൈലേജൊക്കെ കുറവാണ്.

ഔദ്യോഗിക വാഹനത്തില്‍ പോകവെ രണ്ട് തവണയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് വെച്ചും നെടുങ്കണ്ടത്ത് വെച്ചും ടയറിന്റെ നട്ടുകള്‍ ഊരിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കാറിന്റെ ടയറുകള്‍ മാറ്റുന്നത് ടൂറിസം വകുപ്പാണ്. വണ്ടി അവിടെ എത്തിച്ച് കൊടുക്കും. അവിടുത്തെ എഞ്ചിനീയര്‍ പരിശോധിച്ചാണ് യറുകല്‍ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എല്ലാ മന്ത്രിമാരും ഓടുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ ഓടുന്നുണ്ട്. വകുപ്പിന്റേതായി ഒരുപാട് പരിപാടികളുണ്ട്. പിന്നെ പാര്‍ട്ടി പരിപാടികള്‍ക്കും എല്ലാ ജില്ലയിലും പോകും. ഇങ്ങനെ ഓടിയോടി ആരോഗ്യം പ്രശ്‌നമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT