News n Views

സബ്‌സിഡി ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റു; 26 മാവേലി സ്റ്റോര്‍ മാനേജര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

THE CUE

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് പണം തട്ടിയ സംഭവത്തില്‍ മാവേലി് സ്റ്റോര്‍ മാനേജര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദ്ദേശം. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ 26 മാവേലി സ്റ്റോര്‍ മാനേജര്‍മാര്‍ കരിഞ്ചന്തയിലേക്ക് കടത്തിയതായി സപ്ലൈകോ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരിഞ്ചന്തയില്‍ വിറ്റ സാധനങ്ങളുടെ വിലയും പലിശയുമടക്കം ഇവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സപ്ലൈകോ എംഡി കെഎന്‍ സതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് മേഖലയില്‍ 11 മാവേലിസ്‌റ്റോറുകളിലും എറണാകുളം ആറ്, കോട്ടയം-അഞ്ച്, പാലക്കാട്-രണ്ട്, തിരുവനന്തപുരത്ത് രണ്ടിടങ്ങളിലുമാണ് അഴിമതി നടന്നത്.

കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. സപ്ലൈകോയുടെ ഓണം ഫെയറുകളില്‍ നിന്ന് എല്ലാ കാര്‍ഡുടമകളും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാറില്ല. ഇത്തരക്കാരുടെ വിവരങ്ങള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ശേഖരിച്ചു. സംസ്ഥാനത്തെ 86,14,380 റേഷന്‍ കാര്‍ഡ് ഉടമകളുടെ കാര്‍ഡ് നമ്പര്‍ ശേഖരിച്ച ശേഷം മാവേലി സ്റ്റോര്‍ മാനേജര്‍മാരും കരിഞ്ചന്തക്കാരും സാധനങ്ങള്‍ വന്‍ വിലയ്ക്ക് പുറത്തേക്ക് കടത്തി. സ്റ്റോറിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ശേഷമായിരുന്നു ഇത്. കോഴിക്കോട്ടെ കാര്‍ഡുടമയുടെ നമ്പര്‍ ഉപയോഗിച്ച് കോട്ടയത്ത് സബ്‌സിഡി ബില്ലിങ്ങ് നടത്തിയതും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് മാസം മാസം മാത്രം രണ്ടായിരത്തോളം കള്ളബില്ലിങ്ങുകള്‍ മാവേലി സ്‌റ്റോറുകളില്‍ നടന്നു. കാര്‍ഡ് ഉടമകളെ വിജിലന്‍സ് ഫോണില്‍ ബന്ധപ്പെട്ട് സാധനങ്ങള്‍ കൈപ്പറ്റിയിരുന്നോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുണ്ട്. അനധികൃത ബില്ലിങ്ങുകളേക്കുറിച്ച് വിജിലന്‍സ് പരിശോധന തുടരുകയാണ്. 30ഓളം മാവേലി സ്‌റ്റോര്‍ മാനേജര്‍മാര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സപ്ലൈകോയുടെ ഓണച്ചന്തയിലേക്ക് കൊണ്ടുവരേണ്ടിയിരുന്ന 13 ലക്ഷം രൂപയുടെ പഞ്ചസാര മറിച്ചുവിറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിതരണ ഏജന്‍സിയും ലോറി ഡ്രൈവറും ഒത്തുകളിച്ച് പഞ്ചസാരം മറിച്ചുവില്‍ക്കുകയായിരുന്നു. പഞ്ചസാര വലിയതുറയില്‍ എത്തിച്ചെന്ന് കാണിച്ച് 12.63 ലക്ഷത്തിന്റെ ബില്ല് വ്യാജമായി തയ്യാറാക്കി സപ്ലൈകോയില്‍ നിന്ന് തുക കൈപ്പറ്റുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT