News n Views

പശുവിനെ തടവിയാല്‍ ശ്വസന പ്രശ്‌നങ്ങള്‍ മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; അടുത്ത് കഴിഞ്ഞാല്‍ ക്ഷയം ഭേദമാകുമെന്നും വാദം 

THE CUE

ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും അതിനെ തടവുന്നത് ശ്വസന പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കുമെന്നും അശാസ്ത്രീയ വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. പാലിനെയും ഗോമൂത്രത്തെയും വാഴ്ത്തിയുള്ള റാവത്തിന്റെ അബദ്ധ വാദങ്ങളുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പശുവുള്ള അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെങ്കില്‍ ക്ഷയരോഗം മാറുമെന്നുവരെ ബിജെപി നേതാവായ മുഖ്യമന്ത്രി പറയുന്നുണ്ട്.

ഗരുഡ് ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ഒഴിവാക്കാനാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നൈനിറ്റാള്‍ എംപിയുമായ അജയ് ഭട്ട് ഇക്കഴിഞ്ഞയിടെ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിവേന്ദ്ര സിങ് റാവത്തിന്റെ ശാസ്ത്രീയ അടിത്തറയില്ലാത്ത നിലപാടും പുറത്തായിരിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ ഇതിന് വിശദീകരണവുമായി രംഗത്തെത്തി.. ഉത്തരാഖണ്ഡില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസം അദ്ദേഹം പങ്കുവെച്ചതാണെന്നാണ് വാദം. പാലിനും ഗോമൂത്രത്തിനും ഔഷധഗുണമുണ്ടെന്നും പശു ഓക്‌സിജനും പ്രദാനം ചെയ്യുന്നുവെന്നും സംസ്ഥാനത്തെ മലയോര ജനത കരുതിപ്പോരുന്നുണ്ടെന്നാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നതന്റെ പ്രതികരണം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT