News n Views

മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ വേണ്ടത് 1600 കിലോ സ്‌ഫോടക വസ്തു 

THE CUE

തീരദേശപരിപാലന നിയമം ലംഘിച്ച മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനായി ഉപയോഗിക്കുന്നത് അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കള്‍. നിയന്ത്രിക സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കുക. 1600 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇതിന് വേണ്ടത്.

ജെയിന്‍ കോറല്‍കോവ് പൊളിക്കുന്നതിനാണ് കൂടുതല്‍ സ്‌ഫോടക വസ്തു വേണ്ടത്. 700 കിലോയാണ് ഇതിന് ഉപയോഗിക്കുക. ഹോളിഫെയ്ത്തിന് 400 കിലോയും ആല്‍ഫ സെറീന് 300ഉം ഗോള്‍ഡന്‍ കായലോരത്തിന് 200 കിലോയുമാണ് ആവശ്യമായി വരിക. പ്രത്യേക വാഹനത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വരിക. ഇതിന് ജില്ലാ കളക്ടറുടെ അനുമതി വാങ്ങും.

തൂണുകളില്‍ ദ്വാരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തുക്കളും വയറുകളും നിറയ്ക്കുക. ദ്വാരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. വൈദ്യുതിയുമായി ബന്ധിപ്പിച്ച് സ്‌ഫോടനത്തിന് തുടക്കം കുറിച്ചാല്‍ ആറ് സെക്കന്‍ഡിനുള്ളില്‍ കെട്ടിടം തകരും. കെട്ടിടത്തിന്റെ 200 മീറ്ററിനുള്ളവരെ ഒഴിപ്പിക്കും. ദേശീയപാതിയും കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള റോഡുകളിലും ഗതാഗതം തടയും. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലൊസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിര്‍ദേശപ്രകാരം രണ്ട് ദിവസമായാണ് നാല് കെട്ടിടങ്ങള്‍ പൊളിക്കുക.

ജനുവരി 11,12 തിയ്യതികളില്‍ തകര്‍ക്കുവാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ഫ്ളാറ്റുകള്‍ പൊളിച്ച് സര്‍ക്കാര്‍ ജനുവരി 9 ഓടെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടപടി വൈകുന്നത് സുപ്രീം കോടതിയെ ധരിപ്പിക്കും, 11,12 തിയ്യതികളില്‍ ഫ്ളാറ്റുകള്‍ പൊളിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT