News n Views

തൊഴിലാളികള്‍ പൂജ നടത്തി; മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ തുടങ്ങി

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ച നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ അരംഭിച്ചു. ആല്‍ഫാ വെഞ്ചേഴ്‌സ് പൊളിക്കുന്നതിനായി കരാര്‍ ലഭിച്ച വിജയ സ്റ്റീല്‍ കമ്പനിയുടെ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈയില്‍ നിന്നുള്ള തൊഴിലാളികളാണ് അചാരപ്രകാരമുള്ള പൂജകള്‍ നടത്തിയത്.

രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കമ്പനികള്‍ക്ക് കൈമാറിയിട്ടുള്ളത്. എഡിഫൈ എഞ്ചിനീയേഴ്‌സാണ് രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ടത്. ജെയിന്‍ കോറല്‍ കോവ് ഇന്നലെ എഡിഫൈ എഞ്ചിനീയേഴ്‌സിന് കൈമാറിയിട്ടുണ്ട്. ഇന്നലെയാണ് കെട്ടിടം കമ്പനികള്‍ക്ക് കൈമാറി.

നഗരസഭയുടെ അനുമതിയില്ലാതെ പൊളിക്കാന്‍ തുടങ്ങിയതില്‍ മരട് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.

പൊളിക്കലല്ല പഠനമാണ് നടക്കുന്നതെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങ് അറിയിച്ചു.

നിയന്ത്രിത സ്‌ഫോടനം നടത്തിയാണ് പൊളിച്ച് നീക്കുക. വലിയ സ്‌ഫോടനം ഉണ്ടാകില്ല. ഫ്‌ളാറ്റുകളിലെ ഭിത്തികള്‍ നീക്കം ചെയ്യും. അവശിഷ്ടങ്ങള്‍ തെറിക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കും. മൂന്ന് മീറ്റര്‍ വരെ മാത്രമേ അവശിഷ്ടങ്ങള്‍ തെറിക്കുകയുള്ളുവെന്നാണ് കമ്പനികള്‍ നല്‍കുന്ന ഉറപ്പ്. അഞ്ചാം നില വരെ അമോണിയം നൈട്രേറ്റ് മുഖ്യഘടകമായ സ്‌ഫോടക വസ്തുവാണ് ഇതിനായി ഉപയോഗിക്കുക. കെട്ടിടത്തില്‍ ചെറിയ ദ്വാരമുണ്ടാക്കി സ്‌ഫോടക വസ്തു നിറയ്ക്കും. ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തുക. രണ്ട് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT