News n Views

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: മൊത്തം ചെലവ് രണ്ടര കോടി; കൂടുതല്‍ തുക വേണ്ടത് ‘ജെയിന്‍’ പൊളിക്കാന്‍

THE CUE

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ 23,282,720 രൂപ ചെലവ് വരുമെന്ന് കരാറെടുത്ത കമ്പനികള്‍. ജെയിന്‍ ഫ്‌ളാറ്റ് പൊളിക്കാന്‍ 86 ലക്ഷം രൂപയാണ് കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എഡി ഫൈസ് എന്‍ജിനിയറിങാണ് ജെയിന്‍ പൊളിക്കുന്നത്.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് പൊളിക്കാനാണ്ഏറ്റവും കുറഞ്ഞ തുക വരുന്നത്. 21,02,760 രൂപ. 64,02,240 രൂപയാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് പൊളിക്കാന്‍ ആവശ്യപ്പെട്ട തുക. വിജയ് സ്റ്റീല്‍സ് പൊളിക്കുന്ന ആല്‍ഫ സെറിനിലെ രണ്ട് ഫ്‌ളാറ്റുകള്‍ക്കുമായി 61,00,000 രൂപയാണ് ചിലവ്.

ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ നഷ്ടപരിഹാര കമ്മിറ്റിയുടെ ചെലവും നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കും. ഇതിനുള്ള ഉത്തരവും പുറത്തിറക്കി. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി 14 സ്റ്റാഫുകളെ കൂടി സര്‍ക്കാര്‍ നിയമിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

SCROLL FOR NEXT