News n Views

മാവോയിസ്റ്റ് കൊല: രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുമ്പോള്‍; മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയില്‍

THE CUE

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ഉടനെയാവാം. ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നാണ് നിഗമനത്തിലെത്തിയത്. രമയുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളാണ് ഉണ്ടായിരുന്നതെന്നും മാതൃഭൂമി പുറത്തുവിട്ട പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിവാസകത്തിന്റെ രണ്ട് കാലുകളുടെ ഒടിഞ്ഞ നിലയിലാണുള്ളത്. വീഴ്ചയില്‍ സംഭവിച്ചതാകാനുള്ള മറ്റ് ലക്ഷണങ്ങള്‍ ശരീരത്തിലില്ല. തലയിലും വെടിയേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രമ, കാര്‍ത്തി, അരവിന്ദ് എന്നിവരുടെ ശരീരത്തിന്റെ പിറകിലാണ് വെടിയേറ്റിരിക്കുന്നത്. കാര്‍ത്തിയുടെയും അരവിന്ദിന്റെയും ശരീരത്തിലെ വെടിയുണ്ടകള്‍ എക്‌സറേയില്‍ തെളിഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നാല് പേരും വെടിയേറ്റാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പോലീസിന് മൊഴി നല്‍കി. വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കൈമാറും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞെങ്കിലും കാര്‍ത്തിക്കാണെന്ന് സ്ഥിരീകരിക്കാന്‍ സഹോദരന് കഴിഞ്ഞില്ല. മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് സഹോദരന്‍ ആരോപിച്ചു. മൃതദേഹത്തില്‍ തൊടാനും പോലീസ് അനുവദിച്ചില്ല. മുഖത്തും വെടിയേറ്റതിന്റെ അടയാളമുണ്ടെന്നും ക്രൂരമായാണ് കൊന്നതെന്നും സഹോദരന്‍ പറഞ്ഞു. രമയുടെയും അരവിന്ദിന്റെയും ബന്ധുക്കള്‍ മൃതദേഹം കാണാനുള്ള അനുമതി തേടിയിട്ടില്ല. തിങ്കളാഴ്ച വരെ മൃതദേഹങ്ങള്‍ അടക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT