News n Views

ഉപതെരഞ്ഞെടുപ്പ്: എറണാകുളത്ത് മനു റോയ് ഇടത് സ്വതന്ത്രന്‍

THE CUE

എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത് അഡ്വക്കേറ്റ് മനു റോയ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനായ മനു ഹൈക്കോടതി അഭിഭാഷകനാണ്. പ്രഖ്യാപനം അടുത്ത ദിവസമാണെങ്കിലും മനു വോട്ട് ചോദിച്ച് തുടങ്ങി.

ലത്തീന്‍ സമുദായത്തിലുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം തുടക്കം മുതല്‍ പരിഗണിച്ചത്. ചര്‍ച്ചകളില്‍ ഉയര്‍ന്നു നിന്ന പേരാണ് മനുവിന്റെത്. ലോയേഴ്‌സ് യൂണിയന്‍ അംഗമായ മനു എറണാകുളം ബോര്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു. സെയ്ന്റ് പോള്‍സ് കോളേജില്‍ എസ് എഫ് ഐ പാനലില്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്.

ടി ജെ വിനോദിനെയാണ് യുഡിഎഫ് എറണാകുളത്ത് പരിഗണിക്കുന്നത്. കെ വി തോമസ് സീറ്റിനായി ശ്രമം നടത്തിയിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. 1997ല്‍ സെബാസ്റ്റ്യന്‍ പോള്‍ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് വിജയിച്ചിരുന്നു.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT