News n Views

ശ്രീകുമാര്‍ മേനോനെതിരായ മഞ്ജുവിന്റെ പരാതി ; കേക്ക് മുറിക്കുമ്പോള്‍ സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴിയെടുക്കും 

THE CUE

സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്ന മഞ്ജുവാര്യരുടെ പരാതിയില്‍ ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തും. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍ നിന്നും വിവരം ശേഖരിക്കാനാണ് നീക്കം. ഈകേസില്‍ മൊഴിയെടുക്കല്‍ ക്രൈംബ്രാഞ്ച് നേരത്തേ ആരംഭിച്ചിരുന്നു.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജുവാര്യരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡിജിപിക്കാണ് പരാതി നല്‍കിയത്.

ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപകടത്തില്‍പ്പെടുത്താന്‍ സ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും പരാതിയിലുണ്ട്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിക്കുന്നുണ്ട്. നേരിട്ട് ഡിജിപിക്ക് പരാതി നല്‍കിയ മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT