News n Views

ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന ഭയം, മഞ്ജു വാര്യരുടെ പരാതിയില്‍ അന്വേഷണം

THE CUE

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് കാട്ടി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് മഞ്ജു വാര്യരുടെ പരാതി. ഡിജിപിയെ നേരില്‍ കണ്ടാല്‍ മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. വി എ ശ്രീകുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതായും മഞ്ജുവിന്റെ പരാതിയിലുണ്ട്. പരാതിയുടെ ഗൗരവം പരിഗണിച്ച് റേഞ്ച് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുമെന്നറിയുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നറിയുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മുമ്പ് നല്‍കിയ തന്റെ ലെറ്റര്‍ പാഡും രേഖകളും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജു പരാതിപ്പെടുന്നു. വിവാഹത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യരുടെ പരസ്യങ്ങളും ബ്രാന്‍ഡിംഗ് കരാറുകളും കൈകാര്യം ചെയ്തിരുന്നത് ശ്രീകുമാര്‍ മേനോന്റെ ഉടമസ്ഥതയിലുള്ള പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ആയിരുന്നു. മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ച ശേഷം ചെയ്ത കല്യാണ്‍ ഉള്‍പ്പെടെയുള്ള പരസ്യചിത്രങ്ങളുടെ സംവിധായകനും ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ഡിജിപിക്ക് പരാതിക്കൊപ്പം മഞ്ജു വാര്യര്‍ ഫോട്ടോകളും രേഖകളും ടെലിഫോണ്‍ റെക്കോര്‍ഡുകളും കൈമാറിയെന്നറിയുന്നു.

ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ആസൂത്രിതമായി മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യയും ആക്രമണവും നടത്തുന്നതായും പരാതിയിലുണ്ടെന്നറിയുന്നു. ഒപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പ്രൊജക്ടുകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തുന്നായും മഞ്ജുവിന്റെ പരാതിയിലുണ്ട്. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിലും നായിക മഞ്ജു വാര്യര്‍ ആയിരുന്നു.

മഞ്ജു വാര്യര്‍ക്കെതിരെ തുടര്‍ച്ചയായി നടന്ന വ്യക്തിഹത്യയുംസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും, ചില പ്രൊജക്ടുകളില്‍ നിന്ന് മഞ്ജുവാര്യരുടെ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും പരാതിക്ക് കാരണമായെന്നറിയുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT