News n Views

‘കയ്യേറ്റ ശ്രമത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികള്‍’; കേരളത്തില്‍ നടന്നുവെന്നത് വേദനാജനകമെന്നും സ്വാമി അഗ്നിവേശ് 

THE CUE

തിരുവനന്തപുരത്ത് തന്നെ കയ്യേറ്റം നടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന് സ്വാമി അഗ്നിവേശ്. മുന്‍പ് രണ്ടുതവണ തനിക്കുനേരെ കയ്യേറ്റ ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നത് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് പൂജപ്പുരയില്‍ സ്വാമി അഗ്നിവേശിനെതിരെ പ്രതിഷേധവും കയ്യേറ്റശ്രമവുമുണ്ടായത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ നാട്ടുചികിത്സാ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പറയാനുള്ളത് പറയാന്‍ അവര്‍ അനുവദിച്ചില്ല. നിരവധി തവണ കേരളത്തില്‍ വന്നിട്ടുണ്ട്. ഇത്തരമൊരു സംഭവം ആദ്യമാണ്. ഹിന്ദുത്വ ശക്തികളാണ് ഇതിന് പിന്നില്‍. പൊലീസ് ഇടപെടാതെ കണ്ടുനിന്നു. കേരളത്തില്‍ വെച്ച് ഇങ്ങനെ ഉണ്ടായെന്നത് അത്യന്തം വേദനാജനകമാണ്. താന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്ന് കഴിഞ്ഞദിവസം ഗവര്‍ണര്‍ പിന്‍മാറിയിരുന്നു. മുഹമ്മദ് ആരിഫ് ഖാന്‍ തന്റെ സുഹൃത്താണ്. എന്നാല്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നുവെന്നാണ് കരുതുന്നത്. 
സ്വാമി അഗ്നിവേശ് 

മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെയാണ് ചടങ്ങിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരക്കാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വാമി അഗ്നിവേശിനെ എത്തിച്ചത്. ഇതിനിടെ നാട്ടുചികിത്സാ ക്യാമ്പിനെത്തുന്നവര്‍ക്ക് അംഗീകാരമില്ലെന്ന് പരാതി ഉയര്‍ന്നതോടെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബോധവത്കരണ പരിപാടി നടത്താന്‍ വൈദ്യസഭ തീരുമാനിച്ചു.

ഇത് ഉദ്ഘാടനം ചെയ്യാന്‍ സ്വാമി അഗ്നിവേശ് വെദിയിലെത്തിയതോടെ ഒരു സംഘമാളുകള്‍ പ്രതിഷേധിക്കുകയായിരുന്നു. അഗ്നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനാകില്ലെന്നും പ്രസംഗം അനുവദിക്കില്ലെന്നും പറഞ്ഞ് മുദ്രാവാക്യം വിളികളുമായി അവര്‍ അണിനിരന്നു. വേദിയിലെത്തി ചിലര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ സ്വാമി അഗ്നിവേശ് ഇറങ്ങിപ്പോവുകയായിരുന്നു.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT