News n Views

ജാമിയ അതിക്രമം: ‘ലാത്തിക്കടിച്ചു, തലമുടിയില്‍ പിടിച്ചുവലിച്ചു’; പൊലീസ് ഫോണ്‍ തകര്‍ത്തെന്ന് ബിബിസി മാധ്യമപ്രവര്‍ത്തക

THE CUE

ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്താരാഷ്ട്ര മാധ്യമ ലേഖികയ്ക്ക് നേരേയും പൊലീസ് അതിക്രമം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തന്നെ പൊലീസ് ബാറ്റണ്‍ കൊണ്ട് മര്‍ദ്ദിച്ചെന്നും മുടിയില്‍ പിടിച്ചുവലിച്ചെന്നും ബിബിസിയുടെ സീനിയര്‍ ജേണലിസ്റ്റ് ബുഷ്‌റ ഷെയ്ഖ് പറഞ്ഞു.

ബിബിസിയുടെ കവറേജിന് വേണ്ടിയാണ് ഞാന്‍ വന്നത്. പൊലീസ് എന്റെ ഫോണ്‍ തകര്‍ത്തു. ഒരു പുരുഷ പൊലീസുകാരന്‍ എന്റെ മുടിയില്‍ പിടിച്ചുവലിച്ചു.
ബുഷ്ര ഷെയ്ഖ്

അവര്‍ എന്നെ ബാറ്റണ്‍ കൊണ്ട് തല്ലി. എന്റെ ഫോണ്‍ തിരികെ ചോദിച്ചപ്പോള്‍ അവര്‍ അസഭ്യം കൊണ്ട് മൂടി. ഞാന്‍ ഇവിടെ രസിക്കാന്‍ വന്നതല്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ്. ബിബിസി ലേഖിക കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകിട്ട് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബസ് കത്തിച്ചത് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്ന് സര്‍വ്വകലാശാല അധികൃതരും വ്യക്തമാക്കി. പ്രദേശവാസികളില്‍ ചിലര്‍ സമരത്തിനിടെ നുഴഞ്ഞുകയറിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിക്കുകയുണ്ടായി. പൊലീസ് ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കുന്നതിന്റേയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരുക്കേറ്റ 70ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുമതിയില്ലാതെ ക്യാംപസില്‍ പ്രവേശിച്ച ശേഷം വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനേയും പൊലീസ് ആക്രമിക്കുകയായിരുന്നെന്ന് സര്‍വ്വകലാശാല ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പ്രതികരിക്കുകയുണ്ടായി.

പൊലീസ് ലൈബ്രറി തകര്‍ത്തെന്നും അകത്ത് പ്രവേശിച്ച് കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും പൊലീസ് സംഘത്തില്‍ വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപസില്‍ പലയിടത്തും രക്തത്തുള്ളികള്‍ വീണിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദ ക്വിന്റ് പുറത്തുവിട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT