News n Views

50 നാള്‍ തീരെക്കുറവ് ഭക്ഷണം, പുലര്‍ച്ചെ 2.45 മുതല്‍ ദുരാചാരങ്ങള്‍; ആള്‍ദൈവം പറഞ്ഞ നിധി കിട്ടാന്‍ യുവതിയോട് ചെയ്തത് കൊടും ക്രൂരത 

THE CUE

മറഞ്ഞിരിക്കുന്ന നിധി കിട്ടാന്‍ ആള്‍ദൈവം നിര്‍ദേശിച്ചതനുസരിച്ച് ഭാര്യയെ 50 ദിവസം പട്ടിണിക്കിട്ട് ഉപദ്രവിച്ച് ഭര്‍ത്താവും വീട്ടുകാരും. സംഭവത്തില്‍ ബുധനാഴ്ച ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ടയിലെ ചന്ദ്രാപൂരിലാണ് നടക്കുന്ന സംഭവമുണ്ടായത്. ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 2018 ഓഗസ്റ്റിലായിരുന്ന യുവതിയുടെ വിവാഹം. എന്നാല്‍ ഭക്ഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി വ്രതവും ചില കര്‍മ്മങ്ങളും അനുഷ്ഠിച്ചാല്‍ മറഞ്ഞിരിക്കുന്ന നിധി ലഭിക്കുമെന്ന് പ്രദേശവാസിയായ ആള്‍ദൈവം ഭര്‍ത്താവിനെയും വീട്ടുകാരെയും ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് വിവാഹം കഴിഞ്ഞ അന്നുമുതല്‍ യുവതിയെ മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടുംബം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

യുവതിക്ക് കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ വഴങ്ങേണ്ടി വന്നു. ചെറിയ അളവില്‍ മാത്രം വെള്ളവും ഭക്ഷണവും നല്‍കി യുവതിയെ ദുരാചാരങ്ങള്‍ക്ക് ഇരയാക്കി. പുലര്‍ച്ചെ 2.45 മുതല്‍ നേരം പുലരും വരെ പൂജകളില്‍ യുവതിയെ ഇരയാക്കി.ഇക്കാലയളവില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും മാനസികവും ശാരീരികവുമായ കടുത്ത ക്രൂരതകള്‍ക്കാണ് യുവതി ഇരയായത്. എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. യുവതി തന്റെ വീട്ടുകാരെ ബന്ധപ്പെടാതിരിക്കാന്‍ ഇവര്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയതോടെ യുവതിയുടെ പിതാവ് ഭര്‍തൃവീട്ടിലെത്തി. മതിയായ അളവില്‍ ഭക്ഷണം ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച രീതിയിലാണ് ഇദ്ദേഹം യുവതിയെ കാണുന്നത്.

ഇതേ തുടര്‍ന്ന് യുവതിയെ പിതാവ് ഒപ്പംകൂട്ടി. തുടര്‍ന്ന് നേരിട്ട പീഡനങ്ങള്‍ യുവതി മാതാപിതാക്കളോട് വെളിപ്പെടുത്തി. സംഭവം അറിഞ്ഞ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി വിഷയത്തിലിടപെടുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. ഇവരുടെ പരാതിയില്‍ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭര്‍തൃഗൃഹത്തിലെ പീഡനം നടയുന്നതിനുള്ള 498 എ വകുപ്പ് പ്രകാരവും ദുരാചാര നിര്‍മ്മാര്‍ജന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിലുള്‍പ്പെട്ട ശേഷിക്കുന്നവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് ഷെഗോണ്‍ പൊലീസ് അറിയിച്ചു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT