News n Views

‘മഹ’ കേരളം വിട്ടു; മഴ കുറയും

THE CUE

അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 കിലോമീറ്ററും കേരളത്തില്‍ 65 കിലോമീറ്ററും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറിയ മഹ കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ലക്ഷദ്വീപിലും ഭീതി ഒഴിഞ്ഞു.

മഹ ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അറബിക്കടലില്‍ വെച്ച് അതിതീവ്ര കൊടുങ്കാറ്റായി മാറുമെന്നാണ് പ്രവചനം.

കേരളത്തില്‍ ഇന്നും നാളെയും പരക്കെ മഴ ലഭിക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക തുടരുകയാണ്. തീരദേശ മേഖലയിലുള്ളവരും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

ഇന്നലെ വൈകീട്ടോടെയാണ് മഹ കരുത്താര്‍ജ്ജിച്ച് ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗം. ഇന്ന് അതിശക്തമായ ചുഴലിക്കാറ്റാകുമെന്നായിരുന്നു പ്രവചനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT