News n Views

‘ജല്ലിക്കട്ട്’ പോലെ കൂത്താട്ടുകുളത്ത് കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടി ; പിന്നാലെ ഫയര്‍ഫോഴ്‌സും നാട്ടുകാരും 

THE CUE

എറണാകുളം കൂത്താട്ടുകുളത്ത് കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വരുതിയിലാക്കാനായത്. കൂത്താട്ടുകളും ഇടയാറിലെ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് ജീവനക്കാരുടെ പിടിയില്‍ നിന്ന് ഇടഞ്ഞോടിയത്. ഇതോടെ ജീവനക്കാരും നാട്ടുകാരും പോത്തിന് പിന്നാലെയായി. റോഡുകളും പറമ്പുകളും താണ്ടി പോത്ത് ഓട്ടം തുടര്‍ന്നു.

ഇടയാര്‍ അങ്ങാടിയില്‍ നിന്ന് മുത്തുപൊതിക്കല്‍ മലയിലേക്കായിരുന്നു പോത്തിന്റെ കുതിപ്പ്. ശേഷം ഒരു റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കയറിട്ട് കുടുക്കാനടക്കമുള്ള സംവിധാനങ്ങളുമായി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പോത്തിനെ പിന്‍തുടര്‍ന്നു. ഇതോടെ അത് വീണ്ടും കവലയിലേക്ക് തന്നെ നീങ്ങി. തുടര്‍ന്ന് ഒരു അംഗനവാടി വളപ്പിലടക്കം പ്രവേശിച്ചു. വിരണ്ടോടിയ പോത്ത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടികൂടാനായത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് സമാന രീതിയില്‍ സംഭവമുണ്ടായത്. മലയോര ഗ്രാമത്തില്‍ വെട്ടാന്‍ കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ചോടുന്നതും അതിനെ പിടികൂടാന്‍ പിന്നാലെയോടുന്ന ഒരുകൂട്ടമാളുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT