News n Views

കോന്നിയിലൂടെ പത്തനംതിട്ടയും പിടിച്ച് ഇടതുപക്ഷം

എ പി ഭവിത

കൊല്ലം ജില്ലയിലെ നിയമസഭ മണ്ഡലം മുഴുവന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കോന്നിയിലൂടെ ഇടത് കോട്ടയല്ലാത്ത പത്തനംതിട്ടയിലും ആധിപത്യം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി , അടൂര്‍ നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്.തിരുവല്ല നിയമസഭ മണ്ഡലം മാത്യു ടി തോമസാണ് പ്രതിനിധീകരിക്കുന്നത്. റാന്നിയില്‍ രാജു എബ്രഹാമും ആറന്‍മുളയില്‍ വീണ ജോര്‍ജ്ജും. അടൂര്‍ നിയമസഭ മണ്ഡലത്തിലെ ജനപ്രതിനിധി ചിറ്റയം ഗോപകുമാറും. യുഡിഎഫിന്റെ ഉറച്ച സീറ്റായിരുന്ന കെ ശിവദാസന്‍ നായരെ അട്ടിമറിച്ചാണ് വീണ ജോര്‍ജ്ജ് ആറന്‍മുള പിടിച്ചെടുത്തത്.

1991 മുതല്‍ 2006 വരെ കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലമായിരുന്നു അടൂര്‍ നിയമസഭ മണ്ഡലം. സംവരണ മണ്ഡലമായതോടെ പന്തളം സുധാകരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായെങ്കിലും സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ തോല്‍പ്പിച്ചു. 2016ലും ചിറ്റയത്തിലൂടെ അടൂര്‍ ഇടതുപക്ഷത്തെ പിന്തുണച്ചു.

തിരുവല്ല നിയമസഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി എട്ട് തവണ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം ജനതാദളിലെ മാത്യു ടി തോമസ് 1987ല്‍ പിടിച്ചെടുക്കുകയായിരുന്നു. 1957 മുതല്‍ 1991 വരെ യുഡിഎഫ് വിജയിച്ച റാന്നി 1996ല്‍ സിപിഎമ്മിലെ രാജു എബ്രഹാം പിടിച്ചെടുത്തു. പിന്നീടുള്ള തെരെഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു റാന്നി.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രന്‍, ചവറയില്‍ ഷിബു ബേബി ജോണിനെ തോല്‍പ്പിച്ച് എന്‍ വിജയന്‍ പിള്ള, കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍, കൊട്ടാരക്കരയില്‍ അയിഷാ പോറ്റി, പത്തനാപുരത്ത് ഗണേശ് കുമാര്‍, പുനലൂരില്‍ കെ രാജു, ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍, കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ, കൊല്ലത്ത് മുകേഷും ഇടതുപക്ഷ പ്രതിനിധികളാണ്. ഇരവിപുരത്ത് എം നൗഷാദ്, ചാത്തന്നൂര്‍ ജി എസ് ജയലാല്‍ എന്നിവരും ചേര്‍ന്നതോടെ കൊല്ലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചുവന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT