കെ സുരേന്ദ്രന്‍ 
News n Views

‘ബിജെപി സമാന നിലപാട് സിപിഐഎം സ്വീകരിക്കുന്നത് നില്‍ക്കക്കള്ളിയില്ലാത്തതിനാല്‍’; കെ സുരേന്ദ്രന്‍

THE CUE

സിപിഐഎം ബിജെപിയുടേതിന് സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നത് നില്‍ക്കക്കള്ളി ഇല്ലാതായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇപ്പോഴത്തെ ബോധോദയം ജനങ്ങളെ കബളിപ്പിക്കാനുള്ള അടവ് മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ കൈയൊഴിഞ്ഞതുകൊണ്ടാണ് സിപിഐഎമ്മിന് ഈ മാറ്റം. ഇതൊക്കെ കമ്മ്യൂണിസ്റ്റ് നയമാണോ എന്ന് പരിശോധിക്കേണ്ടത് സിപിഐഎം തന്നെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ 'ശബരിമല-മാവോയിസ്റ്റ്-ഇസ്ലാമികതീവ്രവാദ പരാമര്‍ശ വിവാദങ്ങളിലൊക്കെ ബിജെപി-ആര്‍എസ്എസ് അനുകൂല നിലപാടാണല്ലോ സിപിഐഎം സ്വീകരിക്കുന്നത്' എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം

ശബരിമലയുടെ കാര്യങ്ങളൊക്കെ സഖാക്കള്‍ നോക്കുന്നുണ്ടല്ലോ. നിലപാട് മാറിയതുകൊണ്ട് വലിയ വേവലാതിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തടയാന്‍ സഖാക്കളുണ്ടല്ലോ.
കെ സുരേന്ദ്രന്‍

മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് മനസിലാക്കിയിട്ടും യുഎപിഎ കേസില്‍ പ്രതികളായവരെ കോഴിക്കോട് ജില്ലാകമ്മിറ്റി അവരെ സഹായിക്കുകയാണ്. യുഎപിഎ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കുന്നത് ഒരു കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ളതുകൊണ്ടും നരേന്ദ്ര മോഡി രാജ്യം ഭരിക്കുന്നതുകൊണ്ടുമാണ്. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ വേറെയും പൊലീസുകാരുണ്ട്.

തീവ്രവാദ സംഘടനകളെ കൈ അയച്ച് സഹായിക്കുന്ന നിലപാടാണ് സിപിഐഎം ഇത്രയും നാള്‍ സ്വീകരിച്ചു പോന്നത്. ഇമെയില്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ കേസുകള്‍ ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചു. അഭിമന്യു കേസ് ഗൂഢാലോചന പുറത്തുവരാതെ അട്ടിമറിച്ചു. കുറ്റ്യാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ബിനുവിന്റെ കൊലപാതക കേസും നാദാപുരത്തെ ഷിബിന്‍ കൊലപാതക കേസും രഹസ്യധാരണയുണ്ടാക്കിയാണ് ഇരുപാര്‍ട്ടികളും അട്ടിമറിച്ചത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ അറിവോടെയായിരുന്നു സിപിഐഎം-എസ്ഡിപിഐ ധാരണ. പി മോഹനന്റെ സ്വന്തം സ്ഥലമായ അഴിയൂര്‍ പഞ്ചായത്തില്‍ സിപിഐഎം-എസ്ഡിപിഐ സഖ്യഭരണമാണ്. മലപ്പുറം ജില്ലയിലെ പറപ്പൂരിലും ഈ സഖ്യമുണ്ട്. സിപിഐഎം നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ എസ്ഡിപിഐയുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിക്കണം.

എസ്ഡിപിഐ ഉള്‍പ്പെടെയുള്ള മതഭീകര ശക്തികളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കേന്ദ്രത്തോട് ആവശ്യപ്പെടട്ടെ.
കെ സുരേന്ദ്രന്‍

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പറയുന്നതും പിണറായി വിജയന്റെ പ്രവര്‍ത്തനവും വേറെയാണ്. അതാണ് കാനം രാജേന്ദ്രന്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. കാനത്തിന് ഉത്തരം കിട്ടുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT