News n Views

സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ വിതരണക്കാര്‍ ; കെഎസ്എഫ്ഡിസിയുടെ നഷ്ടം 25 ലക്ഷം കടന്നു 

THE CUE

വിതരണക്കാര്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കുന്നത് നിര്‍ത്തിവെച്ചതോടെ കെഎസ്എഫ്ഡിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇതുവരെ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നായെന്നാണ് കണക്ക്. ഇതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമോയെന്ന ആശങ്കയുണ്ട്. സിനിമ ടിക്കറ്റിനുള്ള വിനോദ നികുതിയില്‍ പ്രതിഷേധിച്ചാണ് വിതരണക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതിരിക്കുന്നത്. ജിഎസ്ടിക്ക് പുറമെയാണ് വിനോദ നികുതി ചുമത്തിയത്. പിന്‍വലിക്കാന്‍ പലകുറി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ ചലച്ചിത്ര സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇക്കഴിഞ്ഞ പതിനഞ്ചാം തിയ്യതി മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് വിതരണക്കാര്‍ മലയാള സിനിമകള്‍ നല്‍കുന്നില്ല. കെഎസ്എഫ്ഡിസിക്ക് ആകെ 17 തിയേറ്ററുകളാണുള്ളത്. എന്നാല്‍ സിനിമ ലഭിക്കാതായതോടെ ഒരാഴ്ച 15 തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നു. അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ചാണ് പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം ചില തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയുമാണ്. വിതരണക്കാരെ നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് സൂചനയുണ്ട്.

നിലവിലെ പ്രതിസന്ധി സംബന്ധിച്ച് മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും ആശയവിനിമയം നടത്തിയിരുന്നു. പ്രശ്‌നപരിഹാരത്തിന് കെഎസ്എഫ്ഡിസി എംഡി വിളിച്ച ചര്‍ച്ചയില്‍ സിനിമാ സംഘടനകള്‍ പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ ചര്‍ച്ച വിളിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും കെഎസ്എഫ്ഡിസി എംഡിയും പങ്കെടുക്കും. അതേസമയം ഷെയിന്‍ നിഗം വിഷയമാണ് ചര്‍ച്ചയെന്ന് പ്രചരണമുണ്ടെങ്കിലും കെഎസ്എഫ്ഡിസി പ്രതിസന്ധിയാണ് യോഗം പ്രധാനമായും പരിഗണിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT