News n Views

‘126 കോടി കൊടുത്തില്ല’; സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി 

THE CUE

ജീവനക്കാരില്‍ നിന്ന് കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെ ശേഖരിച്ചതില്‍ 126 കോടി രൂപ ഇതുവരെയും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണ് പണം കൈമാറാന്‍ സാധിക്കാതിരുന്നതെന്നാണ് ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ വിശദീകരണം. ആകെ 136 കോടി രൂപയാണ് സമാഹരിച്ചത്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന നിലയില്‍ 10 മാസം കൊണ്ടാണ് തുക പിടിച്ചത്.

ഇതില്‍ 10.23 കോടി മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ശമ്പളത്തില്‍ നിന്ന് ഓരോ മാസവും പിടിക്കുന്ന തുക അതത് മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയെന്നതാണ് നടപടിക്രമം. എന്നാല്‍ കെഎസ്ഇബി ഇത് പാലിക്കാന്‍ തയ്യാറായില്ല. സാലറി ചലഞ്ചിന് മുന്‍പ് 50 കോടി രൂപ നല്‍കിയിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജീവനക്കാരില്‍ നിന്ന് പിരിച്ച തുക കൈമാറാന്‍ കഴിയാത്തതിന് കാരണമെന്നുമാണ് ചെയര്‍മാന്റെ വാദം. തുക വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും എന്‍എസ് പിള്ള വിശദീകരിക്കുന്നു. വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. നാല് ഗഡുക്കളായി ഇത് നല്‍കാനാണ് തീരുമാനം. ഈ തുകയില്‍ 126 കോടി രൂപ കിഴിക്കുകയാണ് ചെയ്യുകയെന്നാണ് കെഎസ്ഇബിയുടെ വാദം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT