News n Views

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

THE CUE

കോഴിക്കോട് മുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാരശ്ശേരി മുക്കം സ്വദേശിയായ റിനാസിനെയാണ് (22) പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് മേല്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചത്തി. യുവാവിന്റെ മാനസിക പീഡനം കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ യൂണിഫോമില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് തൊട്ടുമുമ്പുവരെ വിദ്യാര്‍ത്ഥിനി റിനാസിന് ഒപ്പമായിരുന്നെന്നും പെണ്‍കുട്ടി കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നെന്നും കുടുംബം പറയുന്നു. റിനാസിന്റെ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായും ദളിത് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. റിനാസിന്റെ പേര് എഴുതിയ വിദ്യാര്‍തഥിനിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. പുസ്തകത്തിലും പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതിവെച്ചിരുന്നു. ഇയാളുടെ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയുടെ സഹപാഠികളുടെ മൊഴിയും റിനാസിന് എതിരാണ്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പട്ടിക ജാതി ക്ഷേമസമിതിയും രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT