News n Views

ജോളി 5 പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസിന് വിവരം ; ലക്ഷ്യമിട്ടത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മക്കളെ 

THE CUE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മക്കളുള്‍പ്പെടെ 5 പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടായ നീക്കത്തെക്കുറിച്ച് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ മകള്‍, സുഹൃത്ത് ജയശ്രീയുടെ മകള്‍ എന്നിവരെ ജോളി ലക്ഷ്യമിട്ടെന്നാണ് ആദ്യം വ്യക്തമായത്. ഇതുസംബന്ധിച്ച് ഇവരുടെ വീട്ടുകാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൂന്ന് കുട്ടികള്‍ക്ക് നേരെ കൂടി വധശ്രമമുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചത്.

ഈ കുട്ടികളുടെ കുടുംബാംഗങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരം ശേഖരിക്കും. ഇതില്‍ ഒരു കുടുംബം ഇപ്പോള്‍ വിദേശത്താണ്. ജോളി അടുത്തുള്ളപ്പോള്‍ പല സമയത്തായി ഭക്ഷണശേഷം ഈ കുട്ടികള്‍ ശര്‍ദ്ദിക്കുകയും വായിലൂടെ നുരയും പതയും വന്ന് അവശതയിലാവുകയും ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതേക്കുറിച്ച് അന്വേഷണസംഘം പരിശോധിച്ചത്. പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരണപ്പെടുകയും പിന്നില്‍ ജോളിയാണെന്ന് വ്യക്തമാകുകയും ചെയ്തതോടെ ചില ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് ആദ്യ ഭാര്യ സിലിയിലുള്ള മകള്‍ ആല്‍ഫൈനെ നേരത്തേ കൊലപ്പെടുത്തിയിരുന്നു. ഇതിനെല്ലാം കാരണമായി, പെണ്‍കുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ജോളി പറഞ്ഞത്. അതേസമയം രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൂത്ത മകന് നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. ജോളി മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമോയെന്ന് കരുതിയാണോ ഗര്‍ഭഛിദ്രമെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഗര്‍ഭഛിദ്രം നടത്തിയോയെന്ന് അറിയില്ലെന്നാണ് ഷാജുവിന്റെ മൊഴി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT