News n Views

‘എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും’; എന്ത് ചെയ്യുമെന്ന് പറയാനാകില്ലെന്നും ജോളി 

THE CUE

എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും, ആ സമയങ്ങളില്‍ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ലെന്നും കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ്. താമരശ്ശേരിയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പില്‍ വെച്ചാണ് ഇവര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. വനിതാ പൊലീസുകാര്‍ക്കിടയില്‍ തല കുമ്പിട്ടിരുന്ന് നിര്‍വികാരതയോടെ ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.

അതേസമയം നാലുപേരെ കൊലപ്പെടുത്തിയത് സയനേഡ് നല്‍കിയാണെന്ന് ജോളി മൊഴി നല്‍കി. അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണ്. സിലിയുടെ മകള്‍ക്ക് സയനേഡ് നല്‍കിയത് ഓര്‍മ്മയില്ലെന്നും ജോളി പറഞ്ഞു. കയ്യില്‍ ശേഷിച്ച സയനേഡ് കളഞ്ഞെന്നും സൂക്ഷിച്ചിട്ടില്ലെന്നുമാണ് ഇവരുടെ മൊഴി. ന്നൊല്‍ ഇത് പൂര്‍ണമായി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ജോളിയെ കോടതി 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 4 കാരണങ്ങളാലാണ് ആദ്യ ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.

റോയിയുടെ മദ്യപാനം, അന്ധവിശ്വാസങ്ങള്‍, പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം എന്നിവയാണതെന്നാണ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി ഹരിദാസന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്. 6 പേര്‍ മരിക്കുമ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതായും സ്വത്ത് തട്ടിയെടുക്കുക മുഖ്യ ലക്ഷ്യമായിരുന്നുവെന്നും എന്‍ഐടി അധ്യാപികയെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT