News n Views

കലാപപ്രേരിതമായ ‘ഹോളോകോസ്റ്റ്’ പരാമര്‍ശത്തില്‍ കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് 

THE CUE

ഫെയ്സ്ബുക്കിലൂടെ കടുത്ത വംശീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകന്‍ എം ആര്‍ വിപിന്‍ദാസ് നല്‍കിയ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസെടുത്തത്. കെ ആര്‍ ഇന്ദിര കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ സംഘടനകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.

ദളിത് ആക്ടിവിസ്റ്റ് രേഖ രാജ് ഉള്‍പ്പെടെയുള്ളവരും കെ ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്കെതിരെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലേറെ പേര്‍ പുറത്തായ വിഷയത്തിലായിരുന്നു കെ ആര്‍ ഇന്ദിരയുടെ കടുത്ത വംശീയ വിദ്വേഷ പരാമര്‍ശം. 'ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാകാം'.

ഇങ്ങനെയായിരുന്നു ഞായറാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പ്. എന്നാല്‍ സംഭവം വിവാദമായതോട ഈ കുറിപ്പ് നീക്കം ചെയ്തിട്ടുണ്ട്. ആ പോസ്റ്റുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് ചര്‍ച്ചകളിലും വിഷലിപ്ത പരാമര്‍ശങ്ങളുമായി കെ ആര്‍ ഇന്ദിര രംഗത്തെത്തിയിരുന്നു 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും ഇങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും. നിങ്ങളില്‍ നിന്ന് ഭൂമി രക്ഷപ്പെടാന്‍'. ഇങ്ങനെയായിരുന്നു ഒരു മറുപടി. മുന്‍പും പല വിഷയങ്ങളിലും ഇവര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തൂത്തുക്കുടി ആകാശവാണിയിലാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT