News n Views

ഭാര്യ മധ്യസ്ഥനുമായി സംസാരിച്ചത് സമ്മതിച്ച് കോടിയേരി, ജനുവരിയില്‍ സംഭവം അറിഞ്ഞിരുന്നു

THE CUE

മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ അമ്മ എന്ന നിലയില്‍ വിനോദിനി നേരിട്ടുപോയി വിവരമന്വേഷിച്ചിരുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനുവരിയില്‍ വീട്ടില്‍ വക്കീല്‍ നോട്ടീസെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും കോടിയേരി. ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ തന്റെ ഭാഗം വിശദീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മകന്‍ ബിനോയ് കോടിയേരിക്കായി ഇടപെടല്‍ നടത്തിയിട്ടില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു. കോടികള്‍ നല്‍കാനുണ്ടായിരുന്നുവെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും കേസില്‍ ഇടനിലക്കാരെ നിശ്ചയിച്ചെന്ന ആരോപണം തെറ്റാണെന്നും കോടിയേരി. മകന്‍ ബിനോയ് ദുബായില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ് നടത്തുകയായിരുന്നു, അവിടെ നഷ്ടമുണ്ടായപ്പോഴാണ് വിവാദമായത്.

കേസില്‍ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്നും മധ്യസ്ഥത വഹിച്ചത് താനാണന്നും അവകാശപ്പെട്ട് അഡ്വക്കേറ്റ് ശ്രീജിത്ത് രംഗത്ത് വന്നിരുന്നു. അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് കോടിയേരി സമ്മതിക്കുന്നുണ്ട്. ബിനോയിക്കെതിരായ രേഖകള്‍ വ്യാജമാണെന്നും ബിനോയ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പോലീസ് ആണെന്നും കോടിയേരി പറയുന്നു.

ബിനോയ്‌ക്കെതിരെ പരാതിയുണ്ടെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നാണ് മുമ്പ് കോടിയേരി പറഞ്ഞിരുന്നത്. ഇതിനെ തള്ളി അഭിഭാഷകന്‍ ശ്രീജിത്ത് രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ കോടിയേരിയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ധരിപ്പിച്ചുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞത്.

ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റേതായി ചേര്‍ത്തിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേരാണ്. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജനന സാക്ഷ്യപത്രമാണ് കുട്ടിയുടെ അമ്മ പുറത്തുവിട്ടിരിക്കുന്നത്. കോര്‍പറേഷന്‍ വെബ്സൈറ്റിലെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റേതായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT