News n Views

‘വേണമെങ്കില്‍ രാജി’;എറണാകുളത്ത് വോട്ട് കുറഞ്ഞത് കോര്‍പ്പറേഷന്റെ വീഴ്ചയല്ലെന്ന് സൗമിനി ജെയിന്‍

THE CUE

എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞതില്‍ രാജി സന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും. കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെന്ന വിമര്‍ശനം ശരിയല്ല. നേതൃത്വത്തെ ഇത് ബോധ്യപ്പെടുത്തുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസമുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായിരുന്നു. ബൂത്തുകളില്‍ പോലും എത്താന്‍ വോട്ടര്‍മാര്‍ ബുദ്ധിമുട്ടി. ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും കോര്‍പ്പറേഷന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ ടി ജെ വിനോദിന് 3673 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉറച്ച മണ്ഡലത്തില്‍ കിട്ടിയത്. താരതമ്യേന കുറഞ്ഞ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് കാരണമാകും. ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തന്റെ വിജയമാണെന്ന് ടി ജെ വിനോദ് പ്രതികരിച്ചു. അപരനും നോട്ടയും നേടിയ വോട്ടുകള്‍ യുഡിഎഫിന് വലിയ തിരിച്ചടിയില്‍ നിന്നും രക്ഷപ്പെടുത്തി.

ഭൂമിയുടെ ഭ്രമണ വേഗം കുറയുന്നു? എന്താണ് കാരണങ്ങളും പ്രത്യാഘാതങ്ങളും?

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

SCROLL FOR NEXT