News n Views

‘സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി’; മന്ത്രിമാര്‍ക്ക് വിദേശയാത്രയിലാണ് താല്‍പര്യമെന്ന് ഹൈക്കോടതി

THE CUE

സംസ്ഥാന സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ ഹൈക്കോടതി അവ പുറപ്പെടുവിച്ചിട്ട് കാര്യമില്ല ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് ഇതാണെങ്കില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. സര്‍ക്കാരിലുള്ള വിശ്വാസം തന്നെ കോടതിക്ക് നഷ്ടമായിരിക്കുകയാണ്. മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നതില്‍ മാത്രമാണ് താല്‍പര്യമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ശകാരിച്ചു. നാളികേര വികസന കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്നവരുടെ ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൊടുത്ത് തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇതുവരേയും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടിയുടെ രൂക്ഷപ്രതികരണം.

സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവറയിലാണെങ്കില്‍ കോടതിക്ക് ഒന്നും പറയാനില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വമില്ലാത്തതാണ്.
ഹൈക്കോടതി

നാളികേര വികസന കോര്‍പറേഷനില്‍ ജോലി ചെയ്തിരുന്നവരുടെ ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും മൂന്ന് മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്നും ഉത്തരവ് നടപ്പാക്കിയ ശേഷം കോടതിയെ അറിയിക്കണമെന്നുമായിരുന്നു 2018 ഒക്ടോബറിലെ ഉത്തരവ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇതിനെതിരെ പരാതിക്കാര്‍ കോടതിയലക്ഷ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരുടെ ശമ്പളക്കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസിന്റെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT