News n Views

രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന്; 13 എണ്ണത്തിന് കൂടി ഗുണനിലവാര അംഗീകാരം 

THE CUE

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം. രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യ 12 സ്ഥാനവും കേരളത്തിനാണ്. കൂടാതെ കേന്ദ്ര ബഹുമതി ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 55 ആയി. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%) കോഴിക്കോട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രി (93.6%) കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%)എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%) കോഴിക്കോട് കല്ലുനിറ യുപിഎച്ച്‌സി (90.6%) എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%) കണ്ണൂര്‍ കൂവോട് യുപിഎച്ച്‌സി (88.9%) കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%)എന്നിവയാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചവ.

വര്‍ഷാവസാനത്തോടെ 140 എണ്ണത്തിനെങ്കിലും അംഗീകാരം നേടിയെടുക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. നിലവില്‍ 10 ആശുപത്രികളുടെ പരിശോധനാഫലം വരാനുണ്ട്. തിരുവനന്തപുരം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99% പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞവര്‍ഷം കാസര്‍കോട്ടെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രമായിരുന്നു ഇതേ സ്‌കോറോടെ ഒന്നാമത്. ജില്ലാ ആശുപത്രികളുടെ തലത്തില്‍ ഡബ്ല്യു& സി കോഴിക്കോട് 96 % മാര്‍ക്കുമായി രാജ്യത്ത് ഒന്നാം സ്ഥാനത്തുണ്ട്. സബ്ജില്ലാ തലത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രി 98.7% മാര്‍ക്ക് നേടി പട്ടികയില്‍ ഒന്നാമതാണ്.

ജില്ലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 12 എണ്ണത്തിന് ദേശീയ അംഗീകാരം നേടിയെടുത്ത കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ഗുണനിലവാര അംഗീകാരം നേടിയെടുക്കുന്ന രാജ്യത്തെ ആദ്യ ജില്ലയുമാണ് കണ്ണൂര്‍. 8 വിഭാഗങ്ങളിലായി 6500 ഓളം ഘടകങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നവയാണ് മൂന്ന് വര്‍ഷ കാലാവധിയുള്ള അംഗീകാരത്തിനായി പട്ടികയില്‍ ഇടംനേടുക. കാലാവധി പൂര്‍ത്തിയായാല്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ബഹുമതി ലഭിച്ച പിഎച്ച്‌സികള്‍ക്ക് രണ്ട് ലക്ഷം വീതവും മറ്റുള്ളവയ്ക്ക് ഒരു കിടക്കയ്ക്ക് പതിനായിരം രൂപയും പ്രത്യേക ഫണ്ട് ലഭിക്കും.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT