News n Views

‘മറ്റുള്ളവയുമായി താരതമ്യം ചെയ്യരുത്’; ശബരിമലയ്ക്കായി നാലാഴ്ചയ്ക്കകം പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി 

THE CUE

ശബരിമലയ്ക്ക് മാത്രമായി നാലാഴ്ചയ്ക്കകം പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസ് രമണയുടേതാണ് ഉത്തരവ്. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരമത്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നിര്‍ദേശം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പന്തളം രാജകുടുംബാംഗം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് രമണയുടെ നിര്‍ദേശം.

തിരുവിതാംകൂര്‍ കൊച്ചി. ആരാധനാലയ നിയമം 2019 ന്റെ കരടില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ശബരിമല സംബന്ധിച്ച അന്തിമ വിധി എതിരായാല്‍ എങ്ങിനെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എന്‍ വി രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയെ വിളിച്ചുവരുത്തി. 50 വയസ്സ് പൂര്‍ത്തിയായ വനിതകളെ മാത്രമേ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന് ജയദീപ് ഗുപ്ത മറുപടി നല്‍കി.

ശബരിമലയ്ക്ക് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 27 ന് കേസ് പരിഗണിച്ചപ്പോള്‍ ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷേ മൂന്ന് മാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ കോടതി വിര്‍ശിച്ചു. കേരളം പോലൊരു സംസ്ഥാനത്തിന് നിയമ നിര്‍മ്മാണത്തിനായി പരമോന്നത കോടതിയുടെ ഇടപെടല്‍ അനിവാര്യമാണോയെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. തീര്‍ത്ഥാടന കാലമായതിനാല്‍ നിയമ നിര്‍മ്മാണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി . നാലാഴ്ചയ്ക്കകം പുതിയ നിയമമുണ്ടാക്കണമെന്ന് കോടതി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT