News n Views

സംസ്ഥാനത്ത് 17000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍; എച്ച്‌ഐവി ബാധ കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് 

THE CUE

സംസ്ഥാനത്ത് ലൈംഗിക തൊഴിലാളി ചെയ്യുന്ന 17000 സ്ത്രീകളും 13331 പുരുഷമാരുമുണ്ടെന്ന് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. എച്ച് ഐ വി ബാധ കൂടുതലുള്ളത് പുരുഷ ലൈംഗികത്തൊഴിലാളികള്‍ക്കാണെന്നും സര്‍വേയില്‍ കണ്ടെത്തി. എച്ച്‌ഐവി ബാധിതരെ കണ്ടെത്തുന്നതിനാണ് സര്‍വേ നടത്തിയത്.

കോഴിക്കോട് ജില്ലയിലാണ് പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം കൂടുതലുള്ളത്. അന്യസംസ്ഥാനക്കാരായ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ബംഗാള്‍, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലെത്തി ലൈംഗിക തൊഴിലാളികളായി മാറുന്നവരാണ് കൂടുതലുമെന്നാണ് കണ്ടെത്തല്‍. ഗരത്തിലെ ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍ എന്നി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 36നും 46 നും ഇടയില്‍ പ്രായമുള്ളവരാണ് ലൈംഗികത്തൊഴില്‍ ചെയ്യുന്നത്.

എച്ച്‌ഐവി ബാധ കണ്ടെത്തിയ നാല് സ്ത്രീ ലൈംഗിക തൊഴിലാളികളും ചികിത്സ തേടിയിട്ടുള്ളവരാണ്. 11 പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് എച്ചൈവി പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT