Kerala Rain

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറില്‍ ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് ഏഴടി

THE CUE

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് ഏഴടി. ജലനിരപ്പ് 123.2 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉയര്‍ന്ന് തുടങ്ങി. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ മൂന്ന് അടി വെള്ളം ഉയര്‍ന്നു. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടര്‍ മൂന്ന് അടി വരെ തുറന്നു. എറണാകുളം ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.

വയനാട് ബാണാസുര സാഗറിലി ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിലും ശബരിഗിരി പദ്ധതിയിലും ജലനിരപ്പ് ഉയരുന്നുണ്ട്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT